Latest News :

Wednesday, 22 May 2013

വൈതല്‍മല - ചില കാഴ്ചകള്‍ .

0 comments Posted by Jayaprakash Manjali at 10:55 pm
കഴിഞ്ഞ ദിവസം വൈതല്‍മലയിലേക്ക് കുടുംബസമേതം ഒരു യാത്ര നടത്തി . മലയിലേക്കുള്ള റോഡിന്‍റെ അവസ്ഥ ശോചനീയമാണ് . കൊക്കമുള്ള് മുതല്‍ കുടിയാന്മല വരെ റോഡിനു വീതിയില്ലാത്തത് കാരണം യാത്ര ദുഷ്കരമാണ് . കുടിയാന്മല മുതല്‍ വൈതല്‍മല വരെ റോഡിനു വീതി കുറവ് മാത്രമല്ല റോഡ്‌ മുഴുവന്‍ കുണ്ടും കുഴിയും ആയി കിടക്കുകയാണ് . വൈതല്‍മലയിലാകട്ടെ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും മദ്യ കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് . പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന ഈ സഞ്ചാര കേന്ദ്രത്തെ നശിപ്പിക്കാതിരിക്കുവാനെങ്കിലും നമുക്ക് കഴിയട്ടെ .


Read More »
Best Blogger Tips

Sunday, 19 May 2013

വൈതല്‍മലയിലേക്ക് ഒരു യാത്ര

0 comments Posted by Jayaprakash Manjali at 10:03 pm
കഴിഞ്ഞ ദിവസം വൈതല്‍മലയിലേക്ക് ഒരു യാത്ര നടത്തി . ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ശരീരത്തിനും മനസ്സിനും ഒരല്പം കുളിര്‍മ നല്‍കുവാന്‍ ഈ യാത്രക്ക് സാധിച്ചു . കുടുംബസമേധം ഉള്ള യാത്ര കുട്ടികള്‍ക്കും ഒരു പഠന അനുഭവം തന്നെ സമ്മാനിക്കുകയുണ്ടായി . എന്നാല്‍ സന്ദര്‍ശകരും സര്‍ക്കാരും ഈ ടൂറിസ്റ്റ് കേന്ദ്രത്തോട് കാണിക്കുന്ന അനാസ്ഥയെ പറ്റി പറയാതിരിക്കുവാന്‍ കഴിയില്ല . പുലിക്കുരുമ്പ കഴിഞ്ഞു തട്ടുകുന്നു മുതല്‍ റോഡിന്‍റെ അവസ്ഥ വളരെ ദെയനീയമാണ് . വീതി കുറഞ്ഞ ഇവിടത്തെ റോഡ്‌ വളരെ അപകട സാധ്യത ഉള്ളതാണ് . കുടിയാന്മല മുതല്‍ വൈതല്‍ വരെയുള്ള റോഡിനു വീതി വളരെ കുറവാണെന്ന് മാത്രമല്ല , മുഴുവനായിത്തന്നെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലുമാണ് . വൈദ്യുതി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ റിസോര്‍ട്ട് അടഞ്ഞു കിടക്കുകയാണ് . അപ്പോഴും സ്വകാര്യ റിസോര്‍ട്ടുകള്‍ രണ്ടെണ്ണം അവിടെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . മലയില്‍ വരുന്ന സഞ്ചാരികള്‍ ആകട്ടെ പ്ലാസ്റ്റിക്‌ കുപ്പികള്‍ , കവറുകള്‍ , മദ്യകുപ്പികള്‍ എന്നിവയെല്ലാം അവിടെ ഉപേക്ഷിച്ചു പോകുന്നത് കൊണ്ട് പരിസര മലിനീകരണവും നടക്കുന്നുണ്ട് . പ്രകൃതി നമുക്കായി നല്‍കിയ ഈ വരദാനത്തെ നില നിര്‍ത്തുവാന്‍ സഞ്ചാരികളായ നമ്മളും മനസ്സ് വെക്കണം .


Read More »

Tuesday, 23 April 2013

പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനം: ശബ്ദവും വെളിച്ചവും സൗരോര്‍ജത്തില്‍ നിന്ന് -

0 comments Posted by kunchiraman a.p,naduvil(west),kannur at 8:49 pm
കോഴിക്കോട്: മെയ് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ കോഴിക്കോട്ട് നടക്കുന്ന പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനത്തിനാവശ്യമായ നാലു ദിവസത്തെ ശബ്ദവും വെളിച്ചവും പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ നിന്ന്. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു സംഘടനയുടെ സംസ്ഥാന സമ്മേളനം സൗരോര്‍ജ്ജമുപയോഗിച്ച് നടത്തുന്നത്. പരിഷത്ത് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന വേങ്ങേരിയിലെ "നിറവ്" റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ സംവിധാനമൊരുക്കുന്നത്. എല്‍ ഇ ഡി ബള്‍ബുകള്‍ ഇവര്‍ നിര്‍മിച്ചു നല്‍കും. സാമ്പത്തിക സമാഹരണത്തിലും വിഭവ സമാഹരണത്തിലുമുണ്ട് പുതുമ. ആവശ്യമായ അരി തോടന്നൂര്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്ത് ഉണ്ടാക്കിക്കഴിഞ്ഞു. പച്ചക്കറി നാദാപുരം മേഖലയിലെ പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കും. പുസ്തക കൂപ്പണ്‍, പണസഞ്ചി, ഉല്‍പ്പന്ന വിതരണം എന്നിവയിലൂടെയാണ് പണസമാഹരണം. പണസഞ്ചി പരിഷത്ത് പ്രവര്‍ത്തകരുടെ വീടുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സമ്മേളനം ഫ്ളക്സ്-പ്ലാസ്റ്റിക് രഹിതമായി നടത്തും. അരനൂറ്റാണ്ടിനിടയില്‍ രണ്ട് ദേശീയ പുരസ്കാരങ്ങളും മൂന്ന് അന്തര്‍ദേശീയ പുരസ്കാരങ്ങളും നേടി ലോക ശ്രദ്ധയാകര്‍ഷിച്ച പരിഷത്തിന്റെ ബദല്‍ പ്രവര്‍ത്തന മാതൃകകള്‍ ഈ സമ്മേളനത്തെയും വേറിട്ടതാക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ നാലായിരം കുടുംബങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന പുരയിടകൃഷി മാതൃകാപരമാണ്. 1962 സെപ്തംബര്‍ പത്തിനാണ് പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ്് കോളേജ് ഓഡിറ്റോറിയത്തില്‍ അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ റവ: ഫാദര്‍ തിയോഡോഷ്യസ് നിര്‍വഹിച്ചത്. അര നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ ജന്മനാട്ടില്‍ നടക്കുന്ന സമ്മേളനം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് പരിഷത്ത് പ്രവര്‍ത്തകര്‍. എ പ്രദീപ്കുമാര്‍ എംഎല്‍എ ചെയര്‍മാനും ടി പി സുകുമാരന്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. - 
Read More »

Sunday, 21 April 2013

പരിഷത്ത് ജില്ലാസമ്മേളനം ഇന്ന് തുടങ്ങും

0 comments Posted by kunchiraman a.p,naduvil(west),kannur at 7:34 am
കണ്ണൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമാവും. രാവിലെ പത്തിന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യും. "കേരളത്തിലെ വൈദ്യുതി പ്രതിസന്ധി -പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. 300 പ്രതിനിധികള്‍ പങ്കെടുക്കും. 21ന് രാവിലെ പത്തിന് "ഗ്രാമീണ സാങ്കേതിക വിദ്യയും വികസനവും" എന്ന വിഷയത്തില്‍ ഐആര്‍ടിസി മുന്‍ രജിസ്ട്രാര്‍ വി ജി ഗോപിനാഥ് ക്ലാസെടുക്കും. - See more at: http://www.deshabhimani.com/newscontent.php?id=288715#sthash.eCoYAKWh.dpuf
Read More »

Saturday, 20 April 2013

നന്മയുടെ സന്ദേശവുമായി വേനല്‍തുമ്പികള്‍ എത്തുന്നു

0 comments Posted by kunchiraman a.p,naduvil(west),kannur at 7:27 am

നന്മയുടെ സന്ദേശവുമായി വേനല്‍തുമ്പികള്‍ എത്തുന്നു

പേരാവൂര്‍: കുട്ടികളില്‍ സര്‍ഗാത്മകതയും സാമൂഹ്യ ബോധവും വളര്‍ത്താനും പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാനും വേനല്‍തുമ്പികള്‍ വരുന്നു. ആലച്ചേരി യുപി സ്കൂളില്‍ നടക്കുന്ന ജില്ലാ ക്യാമ്പില്‍ വേനല്‍തുമ്പി കലാജാഥ പരിശീലനം അന്തിമഘട്ടത്തിലാണ്. ഞായറാഴ്ച ക്യാമ്പ് സമാപിക്കും. ജില്ലയിലെ 18 ഏരിയകളിലും ബാലസംഘം നേതൃത്വത്തില്‍ വേനല്‍തുമ്പികള്‍ പര്യടനം നടത്തും. മെയ് ആദ്യവാരം പര്യടനം തുടങ്ങും. ബാലസംഘം രൂപീകരണത്തിന്റെ 75ാം വാര്‍ഷികം ഓര്‍മിപ്പിച്ചാണ് ഇത്തവണ വേനല്‍തുമ്പികള്‍ എത്തുന്നത്. നിഷ്കളങ്ക ബാല്യങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്ന നൃത്ത-സംഗീത ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതിയ മലാല യൂസഫ്സായിക്കും ശൈശവ വിവാഹത്തിനെതിരെ പൊരുതിയ യമനിലെ നൂജൂദ്അലിക്കും ക്രൂരമതക്കിരയായ വടകരയിലെ കൊച്ചു പാപ്പാത്തിക്കുമാണ് "വേനല്‍തുമ്പികള്‍" സമര്‍പ്പിക്കുന്നത്. ബാല്യം സുരക്ഷിതമല്ല എന്ന സത്യം വിളിച്ചുപറയുന്ന "ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന അവതരണശില്‍പം രചിച്ചത് ഹരിശങ്കര്‍ മുന്നൂര്‍കോടാണ്. സുനില്‍ കുന്നരു രചിച്ച "ചരിത്രവഴിയില്‍" ബാലസംഘത്തിന്റെ ചരിത്രം പറയുന്നു. ഡി പാണി രചിച്ച നാടകം "അപ്പമരം", ഗോപി കുറ്റിക്കോല്‍ രചിച്ച "നുജൂദ് അലി ധീരതയാര്‍ന്ന രണ്ട് കണ്ണുകള്‍" പൊങ്ങച്ച സംസ്കാരത്തെ കുറിച്ച് എ ആര്‍ ചിദംബരം രചിച്ച "ഉറക്കമത്രെ നിന്‍ശത്രു", പ്രകൃതിയെക്കുറിച്ചും പരിസര മലിനീകരണത്തെക്കുറിച്ചും മുതിര്‍ന്നവരെ പഠിപ്പിക്കുന്ന പ്രിയദര്‍ശന്റെ രചനയായ "ആംഷിം-ആംഷിം", ലോകത്തിന്റെ ഹിപ്പോക്രസിയെ അനാവരണം ചെയ്ത് പ്രവീണും അഖിലയും രചിച്ച നാടക നുറുങ്ങുകള്‍, ഒ എന്‍ വി, ഏഴാച്ചേരി എന്നിരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമാലിക എന്നിവയാണ് ക്യാമ്പില്‍ ഒരുങ്ങുന്നത്. 18 ഏരിയകളില്‍നിന്നായി 70 പേര്‍ ക്യാമ്പിലുണ്ട്. ക്യാമ്പ് ഡയറക്ടര്‍ അഴീക്കോടന്‍ ചന്ദ്രന്റെയും ജോയിന്റ് ഡയറക്ടര്‍ എസ് നിജിലിന്റെയും നേതൃത്വത്തില്‍ പി കെ ശ്രീജിത്ത്, വി വി മോഹനന്‍, പ്രവീണ്‍ ഏഴോം, സി പി രാജന്‍, പി വി യദു എന്നിവരാണ് പരിശീലനം നല്‍കുന്നത്.
- See more at: http://www.deshabhimani.com/newscontent.php?id=288695#sthash.DOnfMiKA.dpuf
Read More »

Friday, 12 April 2013

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

0 comments Posted by mohanan alora at 9:14 pm
നടുവില്‍: ബൈക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ടളം മാടവനയില്‍ സജി (33)മരിച്ചു . ഈ മാസം ഏഴിന് ഓടയംചാല്‍ ഉദയപൂരത്താണ് അപകടം നടന്നത് . മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു . മാടവനയില്‍ ജോസഫാണ് അച്ഛന്‍ . അമ്മ ത്രെസ്സ്യാമ്മ . സഹോദരങ്ങള്‍:ഷൈനി ,ഷാജി ,ജോഷി .ശവസംസ്കാരം ശനിയാഴ്ച നാലുമണിക്ക് മണ്ടളം സെന്റ്‌ ജൂട്സ് പള്ളി സെമിത്തേരിയില്‍ നടക്കും .
Read More »

നടുവെ മുറിഞ്ഞ വൈദ്യുതിത്തൂണിന് അധികൃതര്‍വക ശസ്ത്രക്രിയ

0 comments Posted by mohanan alora at 8:50 pm
നടുവില്‍: നടുവെ മുറിഞ്ഞ വൈദ്യുതിത്തൂണ്‍ മാറ്റാന്‍ നടപടിയായില്ല. മണ്ടളം ടൗണിനടുത്താണ് അപകടഭീഷണിയുമായി വൈദ്യുതിത്തൂണുള്ളത്. ആളുകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണ് കമ്പിയും ക്ലാമ്പുംകൊണ്ട്‌കെട്ടിവെച്ചിരിക്കുകയാണ്. വാഹനമിടിച്ചതിനെത്തുടര്‍ന്നാണ് തൂണ് നടുവെ മുറിഞ്ഞത്. തിരക്കുപിടിച്ച റോഡരികിലെ തൂണുമാറ്റാന്‍ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു.
Read More »

വധശ്രമം: യൂത്ത് ലീഗുകാര്‍ക്ക് ഏഴുവര്‍ഷം തടവ്

0 comments Posted by kunchiraman a.p,naduvil(west),kannur at 4:22 pm
നടുവില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവടക്കം അഞ്ചുപേര്‍ക്ക് ഏഴുവര്‍ഷം തടവ്. നടുവില്‍ സ്വദേശികളായ യൂത്ത് ലീഗ് ജില്ലാ ട്രഷററും ലീഗ് ജില്ലാ കമ്മിറ്റിയംഗവുമായ വി. പി മൂസാന്‍കുട്ടി(38), യൂത്ത് ലീഗ് നടുവില്‍ മണ്ഡലം പ്രസിഡന്റ് എം പി നൂറുദ്ദീന്‍(37), എ കെ അബൂബക്കര്‍(37), ബി അഷറഫ്(33), പി ജബ്ബാര്‍(33) എന്നിവരെയാണ് പയ്യന്നൂര്‍ അസിസ്റ്റന്റ്് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2000 ഫെബ്രുവരി മൂന്നിന് രാത്രി സിപിഐ എം പ്രവര്‍ത്തകരായ ഫല്‍ഗുനന്‍, അശോകന്‍, പ്രജീഷ് എന്നിവരെ വായനശാലയില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.കേസില്‍ അകെ പതിമൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരു പ്രതി വിചാരണക്ക് ഹാജരായില്ല. മറ്റുള്ളവരെ വെറുതെ വിട്ടു. - ലീഗ് പ്രവര്‍ത്തകരെ ശിക്ഷിച്ചതില്‍ സി.പി.എം. ആഹ്ലാദപ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി സാജു ജോസഫ്, പി.ആര്‍.സുരേഷ്, രാജേഷ് മാക്കൂട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Read More »

Sunday, 7 April 2013

യുവതിയുടെ ആത്മഹത്യ: നാലുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

0 comments Posted by Haneefa.K.P at 8:08 pm
നടുവില്‍: പീഡനത്തെതുടര്‍ന്ന് വികലാംഗ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. നടുവില്‍ വിളക്കണ്ണൂരിലെ പടയോട്ടില്‍ ജോസ്-ലില്ലി ദമ്പതികളുടെ മകള്‍ ജോമോള്‍ (23) ആണ് 2008 ഒക്ടോബര്‍ 25ന് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്.
മാനഭംഗപ്പെടുത്തിയതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തെന്ന ബന്ധുക്കളുടെ പരാതിയില്‍ അയല്‍വാസിയായ പേരയില്‍ സന്തോഷിനെ (27) കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തിരുന്നു.
സംഭവം നടന്ന് നാലു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തത് പൊലീസിന്‍െറ അലംഭാവംമൂലമാണെന്നാണ് ബന്ധുക്കളുടെ പരാതി. ആലക്കോട് സി.ഐ ഓഫിസില്‍ പോയി അന്വേഷിക്കുമ്പോള്‍ കോടതിയില്‍നിന്ന് നോട്ടീസ് വരുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് യുവതിയുടെ പിതാവ് ജോസ് പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടില്‍ രണ്ടു തവണ പൊലീസ് അന്വേഷണത്തിന് എത്തിയിരുന്നുവത്രെ.
പോളിയോ ബാധിച്ച് അരക്കുകീഴെ തളര്‍ന്ന തങ്ങളുടെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിചാരണ ഉടന്‍ തുടങ്ങണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സംഭവം നടന്നയുടന്‍ പ്രതി സന്തോഷിനെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും ഉടന്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
Read More »

Saturday, 6 April 2013

മുതലത്തെയ്യം കെട്ടിയാടി

0 comments Posted by mohanan alora at 7:53 pm
നടുവില്‍: മുതലയുടെ ഭാവചലനങ്ങളും ഐതിഹ്യവും ഓര്‍മിപ്പിക്കുന്ന തെയ്യം പോത്തുകുണ്ട് വീരഭദ്രക്ഷേത്രത്തില്‍ വെള്ളിയാഴ്ച കെട്ടിയാടി.

പൂജയ്ക്ക് പതിവുതെറ്റി എത്തി കടവ് കടക്കാനാവാതെ വലഞ്ഞ നമ്പൂതിരിയെ പുഴകടത്താന്‍ മുതല എത്തിയെന്നും ക്ഷേത്രത്തിലെ ദേവി തൃപ്പണ്ടാറത്തമ്മയാണ് മുതലയായി വന്നതെന്നുമാണ് വിശ്വാസം.

പുഴ നീന്തിക്കടക്കുന്നതും ഇഴയുന്നതുമായ ചലനങ്ങളാണ് തെയ്യത്തിനുള്ളത്. ഭക്തര്‍ക്ക് അനുഗ്രഹം നല്കുന്നതും ഇഴഞ്ഞുതന്നെ. അപൂര്‍വ തെയ്യം കാണുന്നതിന് ഒട്ടേറെപേര്‍ ക്ഷേത്രത്തിലെത്തി.
Read More »

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.