Latest News :

Wednesday 4 April 2012

മൊബൈല്‍ ഫെയ്സ് ബുക്ക് ഇനി മലയാളത്തിലും‍.

Posted by Shaji.essenn at 12:07 pm

മൊബൈല്‍ ഫോണുകളില്‍ ഇനി മലയാളം ഫെയ്സ് ബുക്കും ലഭിക്കും എട്ട് ഇന്ത്യന്‍ഭാഷകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഫെയ്സ് ബുക്ക് അപ്ലികേഷന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും.
.ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ചൊവ്വാഴ്ചയാണ് ഈ വിവരം അറിയിച്ചത്.
'ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച ഫെയ്‌സ്ബുക്ക് മൊബൈല്‍ അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്-ഇന്ത്യയിലെഫെയ്‌സ്ബുക്ക് ഉന്നതരിലൊരാളായ കെവിന്‍ ഡിസൂസ പറഞ്ഞു.

'ഫെയ്‌സ്ബുക്ക് ഫോര്‍ എവരി മൊബൈല്‍ ആപ്ലിക്കേഷന്‍' (Facebook for Every Phone mobile application) വഴിയാണ്, മൊബൈല്‍ ഫോണുകളില്‍ വിവിധ ഭാഷകളില്‍ ഫെയ്സ് ബുക്ക് ലഭിക്കുക . മലയാളത്തിന് പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ്, കന്നഡ, പഞ്ചാബി, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക. മൊബൈലില്‍ ഇതുവരെ ഇംഗ്ലീഷില്‍ മാത്രമേ ഫെയ്‌സ്ബുക്ക് ലഭ്യമായിരുന്നുള്ളൂ.35 കോടി പേര്‍ മൊബൈല്‍ഫോണ്‍ വഴി ലോകമെങ്ങും ഫെയ്‌സ്ബുക്കിലെത്തുന്നു എന്നാണ് ഫെയ്സ് ബുക്ക് അവകാശപ്പെടുന്നത്
 , കടപ്പാട് : റിപ്പോര്‍ട്ടര്‍ 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.