Latest News :

Wednesday 4 July 2012

ഒടുവള്ളി-കുടിയാന്മലറോഡ് വികസനം:കേന്ദ്ര ഉപരിതല മന്ത്രാലയ പരിഗണനയില്‍..

Posted by Shaji.essenn at 9:34 am
നടുവില്‍: ഒടുവള്ളി-നടുവില്‍-കുടിയാന്മലറോഡ് വികസനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയില്‍. മെക്കാഡം ടാറിങ്, കുടിയാന്മല ടൗണിന്റെ വികസനം ഉള്‍പ്പെടെ 19.98 ലക്ഷം രൂപയുടെ പ്രോജക്ടാണ് മന്ത്രി കെ.സി.ജോസഫ് മുന്‍കൈ എടുത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുന്നത്. സംസ്ഥാനത്ത് 14 റോഡുകളുടെ വികസന പാക്കേജാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ട് റോഡുകള്‍ ഉള്‍പ്പെടും. പുതിയതെരു-മയ്യില്‍-ശ്രീകണ്ഠപുരം റോഡാണ് മറ്റൊന്ന്. പ്രാഥമിക എസ്റ്റിമേറ്റ് പ്രകാരം മൂന്നരക്കോടി രൂപ കുടിയാന്മല ടൗണ്‍ വികസനത്തിനുവേണ്ടി നീക്കിവെയ്ക്കും.

തളിപ്പറമ്പ്-കൂര്‍ഗ് റോഡിന് സംസ്ഥാന ബജറ്റില്‍ 49 കോടി വകയിരുത്തിയിട്ടുണ്ട്. ഈ റോഡും നിര്‍ദിഷ്ട കുടിയാന്മലറോഡ് വികസനവും നടന്നാല്‍ മലയോര മേഖലയുടെ വികസന കാര്യത്തില്‍ വലിയ മാറ്റത്തിനു കാരണമാവും. കേന്ദ്ര റോഡ് വികസന ഫണ്ടിലുള്‍പ്പെടുത്തി. ഒടുവള്ളി-കുടിയാന്മല റോഡിന്റെ മെക്കാഡം ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പൈതല്‍മല സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു കൊന്നക്കല്‍ കെ.സുധാകരന്‍ എം.പി. ക്കും മന്ത്രി കെ.സി.ജോസഫിനും നിവേദനം നല്കി.Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.