Latest News :

Wednesday 28 November 2012

കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ പരിശോധന

Posted by BONY MATHEW at 1:12 am
 കൈക്കൂലി കേസില്‍ വിജിലന്‍സ് കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശേധനയ്ക്കിടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വന്‍തുക പിരിവു നല്‍കിയതിന്റെ രസീതുകള്‍ കണ്ടെത്തി. നിയമപരമായിരാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ചെക്ക്‌പോസ്റ്റില്‍നിന്ന് സംഭാവന നല്‍കേണ്ടതില്ലെന്നിരിക്കെ കിളിയന്തറയില്‍ നിന്ന് സംഭാവനാ രസീതുകള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. കൈക്കൂലി വാങ്ങിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണെന്ന് ഇതിനകംതന്നെ പരാതി ഉയര്‍ന്നു കഴിഞ്ഞു. കേസില്‍ ഉള്‍പ്പെട്ടാലും ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം പുറത്തിങ്ങാനും ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ശരിയാക്കി കൊടുക്കുന്നതും ഇത്തരം സംഭാവനകളുടെ വലുപ്പം നോക്കിയാണ്. കഴിഞ്ഞ ദിവസം എല്ലാ രേഖകളും ഉള്‍പ്പെടെ വീട് നിര്‍മാണത്തിനായി ബാംഗ്ലൂരില്‍നിന്നും കൊണ്ടുവന്ന ഗ്രാനൈറ്റ് ലോഡിന് 20 ചതുരശ്ര മീറ്റര്‍ അളവ് അധികമുണ്ടെന്നു പറഞ്ഞ് 1500 രൂപ കൈക്കൂലി വാങ്ങിക്കവെ വില്പനനികുതി ഇന്‍സ്‌പെക്ടറെയും പ്യൂണിനെയും വിജിലന്‍സ് ഡിവൈ.എസ്.പി.യും സംഘവും അറസ്റ്റുചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയത്.
വള്ളിത്തോട് ഇഎംഎസ് സ്മാരക മന്ദിരം 10,000 രൂപ
യൂത്ത് കോണ്‍ഗ്രസ് 2000 രൂപ
കേരള കോണ്‍ഗ്രസ് (എം) 2000 രൂപ
സോഷ്യലിസ്റ്റ് ജനത 500 രൂപ
എന്‍സിപി 500 രൂപ
ഡിവൈഎഫ്‌ഐ ഫ്രീഡം റാലി 200 രൂപ
എസ്എഫ്‌ഐ ജില്ലാ സമ്മേളനം 200 രൂപ
കേരള കോണ്‍ഗ്രസ് എമ്മിനു മറ്റൊരു 1000 രൂപ
ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ 1000 രൂപ
എന്നിങ്ങനെയുള്ള രസീതുകളാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി കേളോത്തുംകണ്ടി സുനില്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കിളിയന്തറ വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റില്‍ നിന്നു കണ്ടെത്തിയത്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.