Latest News :

Wednesday 9 January 2013

ഉത്തൂര്‍ കണ്ണാടിപ്പാറ റോഡില്‍ യാത്ര ദുഷ്‌കരം

Posted by Unknown at 9:29 am
നടുവില്‍: നടുവില്‍-ഉത്തൂര്‍ കണ്ണാടിപ്പാറ റോഡ് തകര്‍ന്നതുമൂലം വാഹനയാത്ര തീര്‍ത്തും ദുഷ്‌കരമായി. നടുവില്‍-ചെങ്ങളായി-കുറുമാത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡായിട്ടു കൂടി കടുത്ത അവഗണന കാട്ടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ആലക്കോട്, കരുവഞ്ചാല്‍, കുടിയാന്മല തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് തളിപ്പറമ്പ്- ഇരിട്ടി സ്റ്റേറ്റ്‌ഹൈവേയില്‍ എത്താന്‍ ഏറ്റവും എളുപ്പമാര്‍ഗമാണിത്. ജില്ലാപഞ്ചായത്ത്15 ലക്ഷവും നടുവില്‍ ഗ്രാമപ്പഞ്ചായത്ത്10 ലക്ഷവും റോഡ് നവീകരണത്തി നായി അനുവദിച്ചെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന പ്രചാരണവും വെറുതെയായി. റോഡ് തകര്‍ച്ചമൂലം ഓട്ടോറിക്ഷകള്‍ ഓടുന്നില്ല. നേരത്തെ സര്‍വീസ് നടത്തിയ ബസ്സുകളും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.