Latest News :

Wednesday 9 January 2013

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എവിടെപ്പോയി ?

Posted by Shaji.essenn at 9:46 pm

നടുവില്‍ : അര നൂറ്റാണ്ടിനടുത്ത് ഒരു നാടിന് അക്ഷരം പകര്‍ന്ന് നല്‍കിയ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനെത്തിയത് ഒരു കയ്യിലെ വിരലില്‍ എണ്ണാവുന്നവര്‍ . ഈ കഴിഞ്ഞ ദിവസം നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് ഈ ദയനീയ സ്ഥിതി . സമൂഹത്തിന്‍റെ ഉന്നത തലങ്ങളില്‍ ലോകത്തില്‍ പലയിടങ്ങളിലായി ഈ വിദ്യാലയത്തില്‍ പഠിച്ചവര്‍ കഴിയുന്നുണ്ട് . എന്നാല്‍ മാറിയ കാലത്ത് എല്ലാവരും കൂട്ടായ്മകളില്‍ വിശ്വാസമില്ലാത്തവരായി.
                       ഒരു ഗ്രാമത്തിന്‍റെ സാംസ്കാരിക സാമൂഹിക അന്തരീക്ഷത്തില്‍ ഒരു വിദ്യാലയത്തിന് ഏറെ പ്രാധാന്യമുണ്ട് . കുട്ടികളില്‍ അത്തരമൊരു ബോധം വളര്‍ത്തിയെടുക്കുന്നതില്‍ ഈ വിദ്യാലയം പരാജയപ്പെട്ടു എന്നതാണ് ശുഷ്കമായ സദസ് വിളിച്ചുപറയുന്നത്‌ . രാഷ്ട്രീയ താല്പര്യങ്ങളും സങ്കുചിത മനസുകളുമായാണ് ഇവിടെ നിന്ന് അക്ഷരം പകര്‍ന്ന് കൊടുത്ത ഭൂരിപക്ഷ അധ്യാപകരും . നല്ല അധ്യാപകരെ വേണമെന്ന് ഒരു മാനേജര്‍ക്കും തോന്നിയിട്ടില്ല . ചാക്കില്‍ കൊണ്ടുവരുന്ന പണമാണ് മുഖ്യം . യോഗ്യത ഉണ്ടായിട്ടും ഈ വിദ്യാലയത്തില്‍ പഠിച്ചു അധ്യാപകരായവര്‍ വളരെ കുറവാണ് . സമൂഹത്തില്‍ ഇടപെടുന്ന വിദ്യാലയങ്ങളില്‍ ഇത്തരം സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്നത് നാം കണ്‍ തുറന്ന് കാണേണ്ടതുണ്ട് .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

1 comments:

kunchiraman a.p,naduvil(west),kannur on 10 January 2013 at 18:29 said...
This comment has been removed by the author.

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.