Latest News :

Saturday 9 February 2013

വനമേഖലയില്‍ നായാട്ടുസംഘങ്ങള്‍ സക്രിയം

Posted by Unknown at 9:23 pm
നടുവില്‍: മലയോരമേഖലയിലെ വനാതിര്‍ത്തികളില്‍ നായാട്ടുസംഘങ്ങള്‍ സക്രിയം. പൈതല്‍മല വനപ്രദേശത്താണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കള്ളത്തോക്ക് ഉള്ളവര്‍ നിരവധി ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നടുവില്‍ പഞ്ചായത്തിലെ ഒരു യുവാവിനെ ഏതാനും മാസം മുമ്പ് മഞ്ഞപ്പുല്ലില്‍ പോലീസ് പിടികൂടിയപ്പോള്‍ കൈയിലുണ്ടായിരുന്നത് കള്ളത്തോക്കായിരുന്നു. 

വിശ്വസ്തരായവര്‍ക്ക് സ്ഥിരമായി വേട്ടയിറച്ചി എത്തിച്ചുകൊടുക്കുന്നതും ഇത്തരം സംഘത്തില്‍പ്പെട്ടവരാണ്. 500 രൂപയ്ക്ക് മുകളിലാണ് വേട്ടയിറച്ചിക്ക് ഈടാക്കുന്നത്. വിനോദസഞ്ചാരത്തിന്റെ മറവിലും ചില കേന്ദ്രങ്ങള്‍ വന്യമൃഗങ്ങളുടെ ഇറച്ചി വിളമ്പുന്നുണ്ട്. പൈതല്‍മല, പാലക്കയംതട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ പുല്‍മേടുകള്‍ക്ക് തീയിടുന്നത് നായാട്ടുസംഘങ്ങളാണെന്ന ആക്ഷേപമുണ്ട്. പുല്ല് കത്തിയമര്‍ന്ന ചാരം പന്നി പോലുള്ളവ തിന്നാനെത്തുന്നതും പുതുതായി കിളിര്‍ത്തുവരുന്ന പുല്ല് മാന്‍, കാട്ടുപോത്ത് എന്നിവക്ക് പ്രിയമായതുമാണ് ഇതിനു കാരണം.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.