Latest News :

Wednesday 7 November 2012

തളിപ്പറമ്പ് നോര്‍ത്ത് ശാസ്ത്ര, പ്രവൃത്തിപരിചയ മേള

Posted by Shaji.essenn at 9:25 am
നടുവില്‍:; പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നടന്ന തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള സമാപിച്ചു. മത്സരഫലങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍: ശാസ്ത്രമേള-എല്‍.പി.വിഭാഗം: ചപ്പാരപ്പടവ് എല്‍.പി. സ്‌കൂള്‍, പ്രത്യാശ യു.പി. സ്‌കൂള്‍ ഉദയഗിരി, ഗവ. യു.പി. സ്‌കൂള്‍ തടിക്കടവ്.

യു.പി. വിഭാഗം: ചപ്പാരപ്പടവ് ഹൈസ്‌കൂള്‍, ഇരിങ്ങല്‍ യു.പി. സ്‌കൂള്‍, ഭാരതാംബിക യു.പി. സ്‌കൂള്‍ പൊട്ടന്‍പ്ലാവ്.

ഹൈസ്‌കൂള്‍ വിഭാഗം: ടാഗോര്‍ വിദ്യാനികേതന്‍, സീതി സാഹിബ് ഹൈസ്‌കൂള്‍, മൂത്തേടത്ത് ഹൈസ്‌കൂള്‍.

ഹയര്‍ സെക്കന്‍ഡറി വിഭാഗം: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വായാട്ടുപറമ്പ്, ബി.വി.ജെ.എം. ഹയര്‍ സെക്കന്‍ഡറി പെരുമ്പടവ്, ജി.വി.എച്ച്.എസ്.എസ്. കാര്‍ത്തികപുരം.

പ്രവൃത്തിപരിചയ, ഐ.ടി. മേളയിലെ വിജയികള്‍ ഒന്നും രണ്ടും സ്ഥാനക്രമത്തില്‍.

പ്രവൃത്തിപരിചയ മേള-എല്‍.പി.വിഭാഗം: അരിയില്‍ എല്‍.പി. സ്‌കൂള്‍, ചപ്പാരപ്പടവ് എല്‍.പി. സ്‌കൂള്‍. യു.പി. വിഭാഗം: ഇരിങ്ങല്‍ യു.പി. സ്‌കൂള്‍, എസ്.വി.യു.പി. സ്‌കൂള്‍ കരിപ്പാല്‍. ഹൈസ്‌കൂള്‍ വിഭാഗം: ചപ്പാരപ്പടവ് ഹൈസ്‌കൂള്‍, വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം: ടാഗോര്‍ വിദ്യാനികേതന്‍, ചപ്പാരപ്പടവ് ഹൈസ്‌കൂള്‍.

ഐ.ടി. മേള: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വായാട്ടുപറമ്പ്. യു.പി. വിഭാഗം: ഗവ. യു.പി. സ്‌കൂള്‍ കുറ്റ്യേരി.

മളേ നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനംചെയ്തു. റവ. ഫാ. ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. ബേബി ഓടംപള്ളില്‍, എച്ച്.എം. ഫോറം കണ്‍വീനര്‍ പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.ഡി.ബേബി സ്വാഗതവും പോള്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

സമാപനയോഗത്തില്‍ എ.ഇ.ഒ. ടി.വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോസഫ് പവ്വത്തില്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളായ ഗോവിന്ദന്‍ പുതുശ്ശേരി, അഗസ്റ്റിന്‍ മഞ്ഞളാങ്കല്‍, ബേബി ഓടംപള്ളില്‍, മാത്യു ആട്ടപ്പാട്ട് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ സി.എം.മാത്യു സ്വാഗതവും എല്‍സമ്മ അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.





നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.