Latest News :

Thursday 13 December 2012

മഞ്ഞുമലയിലും ക്വാറിക്ക് അനുമതി: നടുവില്‍ പഞ്ചായത്തില്‍ ക്വാറികള്‍ പെരുകുന്നു

Posted by Unknown at 9:00 am
നടുവില്‍: നടുവില്‍ പഞ്ചായത്തില്‍ മഞ്ഞുമലയിലും ക്വാറി വരുന്നു. ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയോഗം ഇതുസംബന്ധിച്ച് അനുകൂല തീരുമാനമെടുത്തു. യു.ഡി.എഫിലെ ഒരംഗത്തിന്റെ വിയോജിപ്പോടുകൂടിയായിരുന്നു തീരുമാനം. ക്വാറിക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിനോട് ജില്ലാ കളക്ടര്‍ വിശദീകരണം ആരാഞ്ഞിരുന്നു. ഈ കത്തിനു മറുപടി നല്‍കാനുള്ള ചര്‍ച്ചയാണ് ഭരണസമിതിയോഗത്തില്‍ നടന്നത്. ജിയോളജി വകുപ്പും നേരത്തെ ക്വാറി തുടങ്ങാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

ഏതാനും മാസം മുമ്പ് ചെകുത്താന്‍കാട് ജനവാസകേന്ദ്രത്തില്‍ വൈതല്‍മലയോട് ചേര്‍ന്ന് ക്വാറി തുടങ്ങാന്‍ പഞ്ചായത്ത് എന്‍.ഒ.സി. നല്‍കിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രദേശവാസികള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പിക്കറ്റിങ് ഉള്‍പ്പെടെ നടത്തുകയുണ്ടായി. ഇപ്പോഴും പ്രതിഷേധം വ്യാപകമാണ്. 

മൂവായിരത്തിലധികം അടി ഉയരമുള്ള പഞ്ചായത്തിലെ മലകളിലെല്ലാം ഇപ്പോള്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഇരുപത് വര്‍ഷത്തിലധികമായി ഖനനം നടത്തുന്ന അഞ്ചെണ്ണമുണ്ട്. സ്‌ഫോടനം നടത്തിയാണ് എല്ലായിടത്തും ഖനനം. താറ്റിയാട്, കോട്ടമല, മുളക്‌വള്ളി, മാമ്പള്ളം, മാവുംചാല്‍, അരങ്ങ്, പാറ്റാക്കളം, കരാമരം തട്ട്, ആനക്കുഴി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിലവില്‍ ക്വാറി പ്രവര്‍ത്തനം നടക്കുന്നുണ്ട്. പാറ്റാക്കളത്തും മാവും ചാലിലും രണ്ടുവീതം ക്വാറികളാണുള്ളത്. കരാമരം തട്ടില്‍ സ്റ്റോണ്‍ ക്രഷറും പ്രവര്‍ത്തിക്കുന്നു.

മാവുംചാലില്‍ ക്വാറിയുടെ പ്രവര്‍ത്തനം മൂലം ഒരു പ്രദേശം ഒറ്റപ്പെട്ടുകിടക്കുകയാണ്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ജൈവ വൈവിധ്യ സമ്പന്നമായ പാലക്കയം തട്ട് നാശത്തിന്റെ വക്കിലെത്തിയതായി നാട്ടുകാര്‍ പറയുന്നു. താറ്റിയാട് പോത്തുകുണ്ട് റോഡിന്റെ സ്ഥിതിയും ദയനീയമാണ്. ടിപ്പര്‍ ലോറികള്‍ ഓടി തകരുന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താനും അധികൃതര്‍ തയ്യാറാവുന്നില്ല. സ്‌കൂള്‍ സമയങ്ങളിലുള്‍പ്പെടെ നിയന്ത്രണമില്ലാതെ ടിപ്പറുകള്‍ റോഡ് നിറഞ്ഞോടുകയാണ്.

ചെമ്പേരി, കരുവഞ്ചാല്‍, ചാണോക്കുണ്ട്, വിളക്കണ്ണൂര്‍ പുഴകളുടെ ജലസ്രോതസ്സുകളായ നൂറുകണക്കിനു കൈത്തോടുകള്‍ ഈ മലകളിലാണ് ഉത്ഭവിക്കുന്നത്. നിയന്ത്രണമില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് തോടുകളുടെയും പുഴകളുടെയും നാശത്തിനു വഴി വയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

2 comments:

Unknown on 13 December 2012 at 09:29 said...

സമ്പത്തിനോടുള്ള ആര്‍ത്തി മൂലം മനുഷ്യന്‍ സ്വന്തം മക്കളെ പോലും വില്പനയ്ക്ക് വെക്കുന്ന ആധുനിക കാലത്തില്‍ നമ്മള്‍ എന്തിനു മലകള്‍ മാത്രം ബാക്കിവക്കണം . മണ്ണും പുഴകളും നാം നേരത്തെതന്നെ വില്പന നടത്തിയില്ലേ. ഇന്ത്യ ഇന്നിപ്പോള്‍ ആഗോള ചന്തയില്‍ ഫോര്‍ സെയില്‍ ബോര്‍ഡ് വെച്ചിരിക്കുന്ന കാലം ഇത് മലയാളിയുടെ കലികാലം...


Shaji.essenn on 13 December 2012 at 09:36 said...

പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഇവരെ ജനങ്ങള്‍ തെരുവില്‍ നേരിട്ടാലെ ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാവു , അത് ഇവര്‍ ചെയ്യിക്കും ഇങ്ങനെപോയാല്‍


നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.