Latest News :

Sunday 17 March 2013

പൊതുമരാമത്ത് വകുപ്പിനും വേണ്ടാതെ നടുവില്‍-കുറുമാത്തൂര്‍ റോഡ്

Posted by Unknown at 1:53 pm
നടുവില്‍: നടുവില്‍ കണ്ണാടിപ്പാറ- കൂനം-കുറുമാത്തൂര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നു.

നടുവില്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന മൂന്നു റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിലേക്ക് കഴിഞ്ഞവര്‍ഷം തന്നെ അയച്ചിരുന്നു. ഇതില്‍ മൂന്നു പഞ്ചായത്തുകളുടെ ഭാഗമാണ് നടുവില്‍-കുറുമാത്തൂര്‍ റോഡ്. പൂര്‍ണമായും തകര്‍ന്നുകിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്.

ഏഴ് ബസ്സുകള്‍ ഓടിയിരുന്ന സ്ഥാനത്ത് നിലവില്‍ ഒരു ബസ് മാത്രമാണുള്ളത്. ബസ്സില്ലാത്തതിനാല്‍ തളിപ്പറമ്പ്-കണ്ണൂര്‍-പയ്യന്നൂര്‍ പ്രദേശങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുകയാണ്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താല്‍ പറശ്ശിനിക്കടവ് പൈതല്‍മല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാവും ഇത്. സൂര്യോദയം ജനശ്രീ സുസ്ഥിര മിഷന്‍ ഉത്തൂര്‍തട്ട് റോഡ് ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.