നടുവില്‍: ഒന്നിച്ചു വാങ്ങിയ ഒരേ പോലുള്ള ബൈക്കിന് ഒരേ റജിസ്‌ട്രേഷന്‍ നമ്പര്‍ നല്കിയ യുവാക്കള്‍ കുടുങ്ങി. താവുന്ന് കവലയില്‍ ഞായറാഴ്ച ബൈക്കുകള്‍ കണ്ടപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ കുടിയാന്മല പോലീസ് യുവാക്കളെയും ബൈക്കും കസ്റ്റഡിയിലെടുത്തു. ഷോറൂമില്‍നിന്ന് ബൈക്ക് വാങ്ങിയപ്പോള്‍ ലഭിച്ച രേഖകള്‍ നഷ്ടപ്പെട്ട ഒരാള്‍ കൂട്ടുകാരന്റെ നിര്‍ദേശപ്രകാരം ഒരേ നമ്പര്‍ ബൈക്കിന് നല്കിയതാണെന്ന് പോലീസ് പറഞ്ഞു. യുവാക്കളെ ജാമ്യത്തില്‍ വിട്ടു.KL-59-E-8649 നമ്പര്‍ റജിസ്‌ട്രേഷനുള്ളതാണ് ബൈക്കുകള്‍.
Tags:
Naduvilnews

0 comments: