Latest News :

Sunday, 19 May 2013

വൈതല്‍മലയിലേക്ക് ഒരു യാത്ര

0 comments Posted by Unknown at 10:03 pm
കഴിഞ്ഞ ദിവസം വൈതല്‍മലയിലേക്ക് ഒരു യാത്ര നടത്തി . ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ശരീരത്തിനും മനസ്സിനും ഒരല്പം കുളിര്‍മ നല്‍കുവാന്‍ ഈ യാത്രക്ക് സാധിച്ചു . കുടുംബസമേധം ഉള്ള യാത്ര കുട്ടികള്‍ക്കും ഒരു പഠന അനുഭവം തന്നെ സമ്മാനിക്കുകയുണ്ടായി . എന്നാല്‍ സന്ദര്‍ശകരും സര്‍ക്കാരും ഈ ടൂറിസ്റ്റ് കേന്ദ്രത്തോട് കാണിക്കുന്ന അനാസ്ഥയെ പറ്റി പറയാതിരിക്കുവാന്‍ കഴിയില്ല . പുലിക്കുരുമ്പ കഴിഞ്ഞു തട്ടുകുന്നു മുതല്‍ റോഡിന്‍റെ അവസ്ഥ വളരെ ദെയനീയമാണ് . വീതി കുറഞ്ഞ ഇവിടത്തെ റോഡ്‌ വളരെ അപകട സാധ്യത ഉള്ളതാണ് . കുടിയാന്മല മുതല്‍ വൈതല്‍ വരെയുള്ള റോഡിനു വീതി വളരെ കുറവാണെന്ന് മാത്രമല്ല , മുഴുവനായിത്തന്നെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലുമാണ് . വൈദ്യുതി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ റിസോര്‍ട്ട് അടഞ്ഞു കിടക്കുകയാണ് . അപ്പോഴും സ്വകാര്യ റിസോര്‍ട്ടുകള്‍ രണ്ടെണ്ണം അവിടെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . മലയില്‍ വരുന്ന സഞ്ചാരികള്‍ ആകട്ടെ പ്ലാസ്റ്റിക്‌ കുപ്പികള്‍ , കവറുകള്‍ , മദ്യകുപ്പികള്‍ എന്നിവയെല്ലാം അവിടെ ഉപേക്ഷിച്ചു പോകുന്നത് കൊണ്ട് പരിസര മലിനീകരണവും നടക്കുന്നുണ്ട് . പ്രകൃതി നമുക്കായി നല്‍കിയ ഈ വരദാനത്തെ നില നിര്‍ത്തുവാന്‍ സഞ്ചാരികളായ നമ്മളും മനസ്സ് വെക്കണം .


Read More »

Friday, 12 April 2013

നടുവെ മുറിഞ്ഞ വൈദ്യുതിത്തൂണിന് അധികൃതര്‍വക ശസ്ത്രക്രിയ

0 comments Posted by Unknown at 8:50 pm
നടുവില്‍: നടുവെ മുറിഞ്ഞ വൈദ്യുതിത്തൂണ്‍ മാറ്റാന്‍ നടപടിയായില്ല. മണ്ടളം ടൗണിനടുത്താണ് അപകടഭീഷണിയുമായി വൈദ്യുതിത്തൂണുള്ളത്. ആളുകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണ് കമ്പിയും ക്ലാമ്പുംകൊണ്ട്‌കെട്ടിവെച്ചിരിക്കുകയാണ്. വാഹനമിടിച്ചതിനെത്തുടര്‍ന്നാണ് തൂണ് നടുവെ മുറിഞ്ഞത്. തിരക്കുപിടിച്ച റോഡരികിലെ തൂണുമാറ്റാന്‍ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു.
Read More »

വധശ്രമം: യൂത്ത് ലീഗുകാര്‍ക്ക് ഏഴുവര്‍ഷം തടവ്

0 comments Posted by kunchiraman a.p,naduvil(west),kannur at 4:22 pm
നടുവില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവടക്കം അഞ്ചുപേര്‍ക്ക് ഏഴുവര്‍ഷം തടവ്. നടുവില്‍ സ്വദേശികളായ യൂത്ത് ലീഗ് ജില്ലാ ട്രഷററും ലീഗ് ജില്ലാ കമ്മിറ്റിയംഗവുമായ വി. പി മൂസാന്‍കുട്ടി(38), യൂത്ത് ലീഗ് നടുവില്‍ മണ്ഡലം പ്രസിഡന്റ് എം പി നൂറുദ്ദീന്‍(37), എ കെ അബൂബക്കര്‍(37), ബി അഷറഫ്(33), പി ജബ്ബാര്‍(33) എന്നിവരെയാണ് പയ്യന്നൂര്‍ അസിസ്റ്റന്റ്് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2000 ഫെബ്രുവരി മൂന്നിന് രാത്രി സിപിഐ എം പ്രവര്‍ത്തകരായ ഫല്‍ഗുനന്‍, അശോകന്‍, പ്രജീഷ് എന്നിവരെ വായനശാലയില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.കേസില്‍ അകെ പതിമൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരു പ്രതി വിചാരണക്ക് ഹാജരായില്ല. മറ്റുള്ളവരെ വെറുതെ വിട്ടു. - ലീഗ് പ്രവര്‍ത്തകരെ ശിക്ഷിച്ചതില്‍ സി.പി.എം. ആഹ്ലാദപ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി സാജു ജോസഫ്, പി.ആര്‍.സുരേഷ്, രാജേഷ് മാക്കൂട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Read More »

Sunday, 7 April 2013

യുവതിയുടെ ആത്മഹത്യ: നാലുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

0 comments Posted by Haneefa.K.P at 8:08 pm
നടുവില്‍: പീഡനത്തെതുടര്‍ന്ന് വികലാംഗ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. നടുവില്‍ വിളക്കണ്ണൂരിലെ പടയോട്ടില്‍ ജോസ്-ലില്ലി ദമ്പതികളുടെ മകള്‍ ജോമോള്‍ (23) ആണ് 2008 ഒക്ടോബര്‍ 25ന് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്.
മാനഭംഗപ്പെടുത്തിയതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തെന്ന ബന്ധുക്കളുടെ പരാതിയില്‍ അയല്‍വാസിയായ പേരയില്‍ സന്തോഷിനെ (27) കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തിരുന്നു.
സംഭവം നടന്ന് നാലു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തത് പൊലീസിന്‍െറ അലംഭാവംമൂലമാണെന്നാണ് ബന്ധുക്കളുടെ പരാതി. ആലക്കോട് സി.ഐ ഓഫിസില്‍ പോയി അന്വേഷിക്കുമ്പോള്‍ കോടതിയില്‍നിന്ന് നോട്ടീസ് വരുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് യുവതിയുടെ പിതാവ് ജോസ് പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടില്‍ രണ്ടു തവണ പൊലീസ് അന്വേഷണത്തിന് എത്തിയിരുന്നുവത്രെ.
പോളിയോ ബാധിച്ച് അരക്കുകീഴെ തളര്‍ന്ന തങ്ങളുടെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിചാരണ ഉടന്‍ തുടങ്ങണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സംഭവം നടന്നയുടന്‍ പ്രതി സന്തോഷിനെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും ഉടന്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
Read More »

Saturday, 6 April 2013

മുതലത്തെയ്യം കെട്ടിയാടി

0 comments Posted by Unknown at 7:53 pm
നടുവില്‍: മുതലയുടെ ഭാവചലനങ്ങളും ഐതിഹ്യവും ഓര്‍മിപ്പിക്കുന്ന തെയ്യം പോത്തുകുണ്ട് വീരഭദ്രക്ഷേത്രത്തില്‍ വെള്ളിയാഴ്ച കെട്ടിയാടി.

പൂജയ്ക്ക് പതിവുതെറ്റി എത്തി കടവ് കടക്കാനാവാതെ വലഞ്ഞ നമ്പൂതിരിയെ പുഴകടത്താന്‍ മുതല എത്തിയെന്നും ക്ഷേത്രത്തിലെ ദേവി തൃപ്പണ്ടാറത്തമ്മയാണ് മുതലയായി വന്നതെന്നുമാണ് വിശ്വാസം.

പുഴ നീന്തിക്കടക്കുന്നതും ഇഴയുന്നതുമായ ചലനങ്ങളാണ് തെയ്യത്തിനുള്ളത്. ഭക്തര്‍ക്ക് അനുഗ്രഹം നല്കുന്നതും ഇഴഞ്ഞുതന്നെ. അപൂര്‍വ തെയ്യം കാണുന്നതിന് ഒട്ടേറെപേര്‍ ക്ഷേത്രത്തിലെത്തി.
Read More »

Friday, 5 April 2013

സഹായധന വിതരണം

0 comments Posted by Unknown at 8:21 pm
നടുവില്‍:വയോജന വേദിയും ആര്‍ട്ട് ഓഫ് ലിവിങ്ങും ചേര്‍ന്ന് സഹായധന വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. 7ന് 3മണിക്ക് നടുവില്‍ വ്യാപാരഭവനിലാണ് പരിപാടി. വയോജന വേദി പ്രസിഡന്റ് വി.വി.നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം സജി കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി. പി.സി.സാബു സഹായധനം വിതരണം ചെയ്യും.
Read More »

Wednesday, 3 April 2013

മന്ന-കൂര്‍ഗ് റോഡ് വികസനം ഒടുവള്ളി വളവുകളുടെ മുഖച്ഛായ മാറ്റും

0 comments Posted by Unknown at 7:30 pm
നടുവില്‍: അപകടഭീഷണി ഉയര്‍ത്തുന്ന ഒടുവള്ളിയിലെ കൊടുംവളവുകള്‍ മെക്കാഡം ടാറിങ്ങിന്റെ ഭാഗമായി വീതികൂട്ടി സുരക്ഷിതമാക്കും. കുത്തനെയുള്ള ഇറക്കത്തില്‍ മൂന്ന് വലിയ വളവുകളാണുള്ളത്. ഒരു വശം കൊക്കയുമാണ്. ഈ വളവുകളില്‍ എതിരെവരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തത് ഒട്ടേറെ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 

അതിവേഗം നടക്കുന്ന മന്ന-കുര്‍ഗ് റോഡ് വികസനത്തിന്റെ ഭാഗമായി ഒടുവള്ളി വളവുകള്‍ക്ക് അധികൃതര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നത്. രണ്ടു ബസ്സുകള്‍ക്ക് സുഗമമായി കടന്നുപോകാവുന്ന രീതിയില്‍ വീതി കൂട്ടിയാണ് മെക്കാഡം ടാറിങ് നടത്തുക. അരികില്‍ സംരക്ഷണഭിത്തി നിര്‍മിക്കും. റോഡ് മാര്‍ക്കിങ്, ബോര്‍ഡുകള്‍, സ്റ്റഡ്, റിഫ്‌ളക്ടറുകള്‍ എന്നിവയും സ്ഥാപിക്കും. അരിക് കെട്ടുന്ന കല്ലുകള്‍ കമ്പിവലകള്‍ തീര്‍ത്ത് സംരക്ഷിക്കാനും പദ്ധതിയുണ്ട്. 

നിര്‍മാണത്തിന്റെ രണ്ടാംഘട്ടത്തിലാണ് ഒടുവള്ളി വളവുകളില്‍ വികസനം നടക്കുക. പൂവ്വം വരെയുള്ള ടാറിങ് ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ചിമ്മിനിച്ചൂട്ടവരെ ഭാഗികമായും നിര്‍മാണം നടന്നുകഴിഞ്ഞു. ആറോളം കലുങ്കുകളും പുതുക്കി നിര്‍മിച്ചു. ജോലി മുടക്കംവരാത്ത രീതിയില്‍ ഒരു വശത്തെ കലുങ്കുപണി പൂര്‍ത്തിയാക്കിയാണ് മുന്നോട്ടുപോകുന്നത്. എതിര്‍വശം തുടര്‍ന്ന് പൂര്‍ത്തിയാക്കും. 

36.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മന്ന-കൂര്‍ഗ് റോഡ്. 47 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. 64 കലുങ്കുകള്‍ ഇതിന്റെ ഭാഗമായി പുതുക്കിപ്പണിയും. താഴ്ന്ന പ്രദേശങ്ങള്‍ ഒരു മീറ്ററിലധികം ഉയര്‍ത്തിയാണ് നിര്‍മാണം. മഴക്കാലത്തും തടസ്സം വരാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
Read More »

Monday, 1 April 2013

മുസ്‌ലിം ലീഗ് കുടുംബസംഗമം

0 comments Posted by Unknown at 7:55 pm
നടുവില്‍: മുസ്‌ലിം ലീഗ് നടുവില്‍ ശാഖ കുടുംബസംഗമം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മജീദ് അധ്യക്ഷത വഹിച്ചു. പി.കെ.എം.മൗലവി,കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഹംസക്കുട്ടി, വി.പി.മൂസാന്‍കുട്ടി, ഷൗക്കത്ത് ഫൈസി, പി.പി.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. പി. സൈനുദ്ദീന്‍ സ്വാഗതവും പി.പി.മുസ്തഫ നന്ദിയും പറഞ്ഞു.
Read More »

നടുവില്‍ സെന്റ് മേരീസ് ദേവാലയ തിരുനാള്‍

0 comments Posted by Unknown at 7:53 pm
നടുവില്‍: നടുവില്‍ സെന്റ് മേരീസ് ദേവാലയ തിരുനാള്‍ നാലിന് തുടങ്ങും. 14ന് സമാപിക്കും. ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വചനസന്ദേശം, നൊവേന, വെഞ്ചെരിപ്പ് പ്രാര്‍ഥന.
Read More »

കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് കൈമാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഓടുന്നില്ല

0 comments Posted by Unknown at 7:52 pm
നടുവില്‍: കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് കൈമാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഓടുന്നില്ലെന്ന് പരാതി. മലയോര ടൗണുകളിലൂടെ കടന്നുപോകുന്നതാണ് ബസ്. തലശ്ശേരിയില്‍നിന്നുതുടങ്ങി ഇരിട്ടി, നടുവില്‍, ചെറുപുഴ, ഓടയംചാല്‍ വഴി കാസര്‍കോട്ടേക്ക് പോയിരുന്ന ബസ് ആദ്യം മംഗലാപുരം വരെയാണ് ഓടിയിരുന്നത്. തലശ്ശേരി ഡിപ്പോയാണ് ആദ്യം സര്‍വീസ് നടത്തിയത്. ജീവനക്കാര്‍ സഹകരിക്കാതായതിനെ തുടര്‍ന്ന് കാസര്‍കോടിന് വിട്ടുകൊടുക്കുകയായിരുന്നു. നിരവധി ആളുകള്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നു.
Read More »

Sunday, 31 March 2013

മൊബൈല്‍ വെളിച്ചത്തില്‍ ടാറിടല്‍ നാട്ടുകാര്‍ തടഞ്ഞു

0 comments Posted by Unknown at 7:15 pm
നടുവില്‍: രാത്രിയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ റോഡില്‍ ടാറിടുന്നത് നാട്ടുകാര്‍ തടഞ്ഞു. നടുവില്‍ ഹൈസ്‌കൂളില്‍നിന്ന് കുണ്ടുകണ്ടത്തേക്ക് പോകുന്ന റോഡാണ് ശനിയാഴ്ച രാത്രിയില്‍ താറിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് ലോറിയുടെ വെളിച്ചത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ ശ്രമം നടന്നെങ്കിലും അതും തടയുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പത്തിലേറെ റോഡുകളുടെ പണി നടുവില്‍ പഞ്ചായത്തില്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. ഘട്ടം ഘട്ടമായി നടക്കേണ്ട എല്ലാ പണികളും ഒറ്റ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ചില റോഡുകള്‍ ദിവസങ്ങള്‍ക്കകം തകര്‍ന്നതായും പരാതിയുണ്ട്. താറിടല്‍ നടന്ന റോഡുകള്‍ക്കൊന്നും ഓവുചാലും നിര്‍മിച്ചിട്ടില്ല.

സാമ്പത്തികവര്‍ഷം തീരുന്നതിന്റെ ഭാഗമായാണ് തിരക്കുപിടിച്ച് താറിടല്‍ ജോലികള്‍ നടക്കുന്നത്. ഇത് റോഡുകളുടെ ഗുണനിലവാരം കുറയ്ക്കുമെന്നാണ് ആശങ്ക.
Read More »

Friday, 29 March 2013

വില്ലേജ് ഓഫീസിന് കെട്ടിടം പണിയണം

0 comments Posted by Unknown at 7:21 pm
നടുവില്‍: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ നടുവില്‍ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം പണിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് നടുവില്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിന്നുതിരിയാനാവാത്ത സ്ഥിതിയിലാണ് വാടക ക്കെട്ടിടവും. സ്വന്തമായുണ്ടായിരുന്ന കെട്ടിടം ചോര്‍ന്നൊലിച്ച് അപകടസ്ഥിതിയിലായതിനാലാണ് വാടക ക്കെട്ടിടത്തിലേക്ക് മാറ്റിയത്.

ആല്‍ബര്‍ട്ട് പ്ലാത്തോട്ടം അധ്യക്ഷതവഹിച്ചു. ജോഷി കണ്ടത്തില്‍, മെര്‍ലിന്‍ മാത്യു, ബേബി ഓടംപള്ളില്‍, എസ്.കെ.സുരേഷ് കുമാര്‍, എന്‍.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Read More »

റാന്നി-കുടിയാന്മല ബസ് സര്‍വീസ് പകല്‍ സമയത്താക്കി

0 comments Posted by Unknown at 7:20 pm
നടുവില്‍: റാന്നിയില്‍നിന്ന് കുടിയാന്മലയിലേക്ക് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ വ്യാഴാഴ്ചമുതല്‍ പകല്‍ സമയത്താക്കി. ഇനി റാന്നിയില്‍നിന്ന് രാവിലെ 6.45ന് പുറപ്പെടും. കുടിയാന്മലയില്‍ 8.30ന് എത്തും. കുടിയാന്മലയില്‍നിന്ന് ബസ് രാവിലെ 4.15നാണ് പുറപ്പെടുക. ഈ ബസ് 8.15ന് കോഴിക്കോട്ട് എത്തും.

രാത്രിയിലായിരുന്നു ഇതുവരെ ബസ് ഓടിയിരുന്നത്. സര്‍വീസ് ലാഭകരമായിരുന്നില്ല. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യംകൂടി പരിഗണിച്ച് പകല്‍ സമയം സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച റാന്നിയില്‍നിന്ന് യാത്രതിരിച്ച ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
Read More »

ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്

0 comments Posted by Unknown at 7:19 pm
നടുവില്‍: കാഞ്ഞങ്ങാട്ടുനിന്ന് ഒടയംചാല്‍, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, ചെമ്പേരി, ഇരിട്ടി, പയ്യാവൂര്‍, നടുവില്‍ വഴി ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് തുടങ്ങി.

കാഞ്ഞങ്ങാട്ടുനിന്ന് രാവിലെ എട്ടിനാണ് പുറപ്പെടുന്നത്. 11ന് നടുവിലിലെത്തും. വൈകിട്ട് 6.30നാണ് ബാംഗ്ലൂരിലെത്തുക. രാവിലെ ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുന്ന ബസ് അഞ്ചിന് നടുവിലിലും രാത്രി എട്ടിന് കാഞ്ഞങ്ങാട്ടുമെത്തും.
Read More »

Thursday, 28 March 2013

ആദ്യകാല തൊഴിലാളികളെ ആദരിച്ചു

0 comments Posted by Unknown at 9:39 pm
നടുവില്‍: സി.ഐ.ടി.യു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടുവില്‍ ലോക്കലിലെ ആദ്യകാല തൊഴിലാളികളെ ആദരിച്ചു. 30 തൊഴിലാളികളെയാണ് ആദരിച്ചത്. സാജു ജോസഫ് ഉദ്ഘാടനംചെയ്തു. കുടിയാന്മലയില്‍നിന്ന് നടുവിലിലേക്ക് ബൈക്ക് റാലി, സൗഹൃദ വടംവലി മത്സരം, സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. പൊതുയോഗം കെ.കെ.പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്തു. പി.വി.രാമചന്ദ്രന്‍, പി.വി.തോമസ്, എം.ചാക്കോ, പി.ആര്‍.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Read More »

കനകക്കുന്ന് തിരുനാള്‍ ശനിയാഴ്ച കൊടിയേറും

0 comments Posted by Unknown at 9:39 pm
നടുവില്‍: കനകക്കുന്ന് ദേവാലയ തിരുനാള്‍ 30 മുതല്‍ ഏപ്രില്‍ ഏഴുവരെ നടക്കും.

ശനിയാഴ്ച ഉച്ചക്ക് 2.30ന് ഫാ. ജോണ്‍ പൊന്നമ്പേല്‍ കൊടിയേറ്റ് നടത്തും. വൈകിട്ട് പ്രദക്ഷിണം നടക്കും. രാത്രി 10ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകമുണ്ടാവും.

ഫാ. അബ്രഹാം ആനിശേരി, ഫാ. ജോര്‍ജ് കരിങ്ങാലിക്കാട്ടില്‍, ഫാ. ഡോ. ജോസ് വെട്ടിക്കല്‍, ഫാ. മാണി മേല്‍വട്ടം, മോണ്‍ മാത്യു എം.ചാലില്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കും.
Read More »

പൂര്‍വവിദ്യാര്‍ഥി സംഗമം ഒന്നിന്

0 comments Posted by Unknown at 9:38 pm
പുലിക്കുരുമ്പ: പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 1997-98 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളുടെ സംഗമം ഏപ്രില്‍ ഒന്നിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9961744342.
Read More »

Tuesday, 26 March 2013

പ്രസംഗിക്കാന്‍ ഒരുപാടിഷ്ടപ്പെട്ട പെണ്‍കുട്ടി

0 comments Posted by Unknown at 7:41 pm
നടുവില്‍: സുകുമാര്‍ അഴീക്കോടിന്റെ ആരാധികയാണ് രാജാക്കാട് ബസ്സപകടത്തില്‍ മരിച്ച മഞ്ജുഷ ബാലകൃഷ്ണന്‍. പ്രസംഗ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ മഞ്ജുഷയ്ക്ക് ലഭിച്ചിട്ടുണ്ട്. പഠനത്തിലും ഒന്നാമത്. വിനോദയാത്ര സംഘത്തില്‍ മരണപ്പെട്ടവരിലെ ഏകപെണ്‍കുട്ടി മഞ്ജുഷയാണ്.

നടുവില്‍ ഉത്തൂരിലെ താഴെതുണ്ടിയില്‍ ബാലകൃഷ്ണനും സുശീലയുമാണ് മാതാപിതാക്കള്‍. നടുവിലിലെ ബാങ്കുകളിലെ കളക്ഷന്‍ ഏജന്റുമാരാണ് ഇരുവരും.

വിനോദയാത്രയ്ക്ക് പോകുന്ന കാര്യം അമ്മയെ വിളിച്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അവസാന വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയാണ്. രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

നടുവില്‍ ഹൈസ്‌കൂളിലും ആലക്കോട് എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അമ്മ സുശീലയും അടുത്ത ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍വെച്ച് സുശീലയെ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ചെറുകുന്ന് മിഷന്‍ ആസ്​പത്രിയിലെ നഴ്‌സ് സിഞ്ജുഷ സഹോദരിയാണ്. ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഒമ്പതിന് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More »

Monday, 25 March 2013

ഇടുക്കി അപകടത്തില്‍ മരിച്ചവരില്‍ നടുവില്‍ സ്വദേശിനിയും ..

0 comments Posted by Unknown at 9:22 pm
നടുവില്‍ : ഇടുക്കി രാജാക്കാടിനടുത്ത് മുല്ലക്കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളായ കൊല്ലം ശൂരനാട് സ്വദേശി ശ്രീജേഷ്, തിരുവനന്തപുരം ജവഹര്‍നഗര്‍ സ്വദേശികളായ വിഘ്‌നേഷ്, ഹേമന്ത്, നന്ദന്‍കോട് സ്വദേശികളായ ജിതിന്‍ , ശരത്ചന്ദ്രന്‍ , കളമശ്ശേരി സ്വദേശി ഷൈജു, നടുവില്‍ സ്വദേശിനി മഞ്ജു ബാലകൃഷ്ണന്‍, ബസ് ജീവനക്കാരന്‍ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്.
Read More »

Thursday, 21 March 2013

ആദരിച്ചു

0 comments Posted by Unknown at 8:18 pm
പുലിക്കുരുമ്പ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ആലക്കോട് പോലീസ് സി.ഐ. എ.വി.പ്രദീപിനെ കേരള വയോജനവേദി പുലിക്കുരുമ്പ യൂണിറ്റ്, പുലിക്കുരുമ്പ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.എം.ജോസഫിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഗസ്റ്റ്യന്‍ കുളത്തൂര്‍, എ.വി.പ്രദീപിനെ പൊന്നാടയണിയിച്ചു. അഡ്വ. ഡെന്നി ജോര്‍ജ്, ജോസഫ് കുന്നേല്‍, അഗസ്റ്റ്യന്‍ മഞ്ഞളാങ്കല്‍, ഗോവിന്ദന്‍ പുതുശ്ശേരി, ജോസഫ് കടുപ്പില്‍, എം.ജി.ഗോപാലകൃഷ്ണന്‍ നായര്‍, വര്‍ഗീസ് ഇരിക്കമംഗലം, തോമസ് കരുവന്മാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More »

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.