Latest News :

Saturday 7 January 2012

ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാന്‍..?

Posted by Shaji.essenn at 2:50 pm
നമ്മള്‍ കമ്പ്യൂട്ടറുകളില്‍ നിന്നും, മെമ്മറി കാര്‍ഡുകളില്‍ നിന്നും അറിയാതെ ഫയലുകള്‍ ഡിലീറ്റ്‌ ചെയ്യറുണ്ട്‌. ചില ഫയലുകള്‍ നമുക്ക് അമൂല്യമായിരിക്കും. ഇങ്ങനെ ഡിലിറ്റ്‌ ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?.


ഉണ്ട്‌. തീര്‍ച്ചയായും ഉണ്ട്‌. വളരെ ലളിതമായി ആര്‍ക്കും ഇങ്ങനെ ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കുകള്‍,മെമ്മറി കാര്‍ഡുകള്‍,ഫ്ലോപ്പികള്‍, യു.എസ്‌.ബി ഡ്രൈവുകള്‍,എന്നിങ്ങനെയുള്ള അനവധി ഡാറ്റ സ്റ്റോറേജ്‌ മിഡിയകളില്‍ നിന്നും നാം ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍,ഡാറ്റ ഫയലുകള്‍,ചിത്രങ്ങള്‍,വിഡിയോ,ഓഡിയോ, തുടങ്ങി വിവിധ ഫോര്‍മേറ്റുകളിലുള്ള ഫയലുകള്‍,നമ്മുക്ക്‌ നിഷ്പ്രയാസം തിരിച്ചെടുക്കാം.


ഇത്തരത്തില്‍ ഡാറ്റ തിരിച്ചെടുക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് സുലഭമായി ലഭ്യമാണ്. അതില്‍ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമുള്ള ഒരു സോഫ്റ്റ്‌വെയര്‍ Recover My Files എന്ന പ്രോഗ്രാം.ഇവിടെ ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.


ഇതിന്റെ പ്രവര്‍ത്തനം വളരെ എളുപ്പമാണ്‌.
ഫയലുകള്‍ നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്കോ, മെമ്മറിയോ, യു.എസ്‌.ബി യോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.ശേഷം ഈ പ്രോഗ്രാം തുറക്കുക.

ഇതില്‍ നാല്‌ ഓപ്ഷനുകള്‍ ഉണ്ട്.


1. Fast File Search- നിങ്ങള്‍ ഫയല്‍ ഡിലീറ്റ്‌ ചെയ്തത്‌ ഇന്നാണെങ്കില്‍, അതിന്‌ ശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തിട്ടില്ലെങ്കില്‍,പെട്ടെന്ന് കണ്ട്‌പിടിക്കാനുള്ള മാര്‍ഗ്ഗമാണിത്‌. ഈയടുത്ത സമയത്ത്‌ ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍ ഇങ്ങനെ കണ്ട്‌പിടിക്കാം.


2.Complte File Search- നഷ്ടപ്പെട്ട ഫയലുകള്‍ ഹാര്‍ഡ് ഡിസ്കിന്റെ ക്ലസ്റ്റര്‍ ലെവലില്‍ പോയി കണ്ട്‌പിടിക്കാനുള്ള വഴി. ഈ രൂപത്തില്‍ ഫയലുകള്‍ തിരയുമ്പോള്‍ കൂടുതല്‍ സമയമെടുക്കും.


3. Fast Format Recover- അകസ്മികമായി നിങ്ങള്‍ ഹാര്‍ഡ് ഡിസ്ക്‌ ഫോര്‍മാറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍ നിന്നും ഡാറ്റ കണ്ട്‌പിടിക്കാനുള്ള മാര്‍ഗം.


4. Complete Format Recover- ഫോര്‍മാറ്റ്‌ ചെയ്ത പാര്‍ട്ടിഷനുകളില്‍ നിന്നും ഫുള്‍ സെക്റ്റര്‍ വഴി ഫയലുകള്‍ തിരഞ്ഞെടുക്കുന്ന രീതി. ഈ രൂപത്തില്‍ ഫയലുകള്‍ തിരിച്ചെടുക്കുവാന്‍ കൂടുതല്‍ സമയമെടുക്കും.


ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നോക്കാം. പരീക്ഷണാര്‍ത്ഥം നമുക്ക്‌ Fast File Search വഴി ഒന്ന് ചെയ്ത് നോക്കാം. ചിത്രം ശ്രദ്ധിക്കുക..

ഈ സ്ക്രീനില്‍ നിങ്ങളുടെ ഫയല്‍ നഷ്ടപ്പെട്ട ഡ്രൈവ്‌ ഏതാണോ, അത്‌ തിരഞ്ഞെടുക്കുക.

ഇവിടെ നിങ്ങള്‍ക്ക് വേണ്ട ഫയല്‍ ഏത്‌ രൂപത്തിലാണെന്ന് സെലക്റ്റ്‌ ചെയ്യുക. ഉദാ:ചിത്രമാണോ, പാട്ടുകളാണോ. അതോ ഓഫീസ്‌ ഫയലുകളില്‍ ഏതെങ്കിലുമാണോ എന്ന് തിരുമാനിക്കുക. ഒരു പിടിയുമില്ലെങ്കില്‍ എല്ലാം സെലക്‌റ്റ്‌ ചെയ്യാം, പക്ഷെ കൂടുതല്‍ സമയമെടുക്കും.

ഇപ്പോള്‍ ചില ഫയലുകളുടെ രൂപം നിങ്ങള്‍ക്ക് ഇവിടെ തന്നെ കാണുവാന്‍ കഴിയും. ഇനി, ഏതു ഫയലുകളാണ്‌ നിങ്ങള്‍ക്ക് വേണ്ടതെന്ന് തിരുമാനിക്കുക. പിന്നിട്‌ ആ ഫയലുകള്‍ സെലക്റ്റ്‌ ചെയ്ത്‌ സേവ്‌ ചെയ്യാം.


ഒരു കാര്യം ശ്രദ്ധിക്കുക..റിക്കവര്‍ ചെയ്യുന്ന ഡ്രൈവിലേക്ക്‌ തന്നെ തിരിച്ചെടുത്ത ഫയലുകള്‍ സേവ്‌ ചെയ്യാതിരിക്കുക.


NB:ഓര്‍ക്കുക, നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ ,ഹാര്‍ഡ് ഡിസ്ക്,യു.എസ്.ബി മുതലായവ എത്ര കാലം കഴിഞ്ഞാലും എത്ര ഫോര്‍മേറ്റ്‌ ചെയ്താലും,എന്ത്‌ ചെയ്താലും, ആ ഫയലുകള്‍ തിരിച്ചെടുക്കാം. സുക്ഷിക്കുക, വളരെയധികം സൂക്ഷിക്കുക, സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയവര്‍, അത്‌ കമ്പ്യൂട്ടറിലേക്ക്‌ പകര്‍ത്തിയവര്‍,നിങ്ങളുടെ മെമ്മറിയോ, ഹാര്‍ഡ് ഡിസ്കോ കൈവിട്ട്‌ പോവുന്നത്‌ സൂക്ഷിക്കുക. ആര്‍ക്കും നിഷ്പ്രയാസം എത്ര പഴക്കമുള്ള ഫയലും തിരിച്ചെടുക്കാം. മൊബൈല്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍,പല കുടുംബങ്ങളും തകരുകയും, പലരും അത്മഹത്യ ചെയ്യുകയും ചെയ്തതിനു പിന്നില്‍ ഇത്തരം ടെക്നോളജിയുടെ കരങ്ങളുണ്ട്‌.


ഡാറ്റ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. Track Eraser പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത് ട്രാക്ക് അടക്കി ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് പിന്നീട് ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല .Track Eraser 15 ദിവസത്തെ ഫ്രീ Full Functionഇവിടെ കിട്ടും. ഇതുപയോഗിച്ച് നമ്മുടെ കമ്പ്യൂട്ടറിലെ ഇമെയില്‍ ഹിസ്റ്ററിയുടെ വരെ ട്രാക്ക് ഡിലീറ്റ്  ചെയ്യാം. കുട്ടികള്‍ എന്തായിരുന്നു കമ്പ്യൂട്ടറില്‍ ഇത്ര കാലം ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് അറിയേണ്ടത് രക്ഷിതാവിനു നല്ലതാണ്. കമ്പ്യൂട്ടര്‍ ഉപയോഗം ഇല്ലാതാക്കാന്‍ പറ്റില്ലല്ലോ. പക്ഷെ ട്രാക്ക് ചെയ്യല്‍ ഇന്നു അത്യാവശ്യം ആയി വരികയാണ്. കാരണം പക്വമാകാത്ത മനസ്സിലേക്ക്‌ അറിയാത്ത നല്ലതും അത് പോലെ ചതിക്കുഴികളുമുള്ള വലിയൊരു ലോകം തുറന്നു കിട്ടുകയാണ് കുട്ടികള്‍ക്ക്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.