Latest News :

Monday 23 January 2012

ഫേസ്‌ബുക്കിലെ പുതിയ സവിശേഷതകള്‍ ശ്രദ്ധിക്കപ്പെട്ടില്ല

Posted by Shaji.essenn at 11:17 am

ഫേസ്‌ബുക്ക്‌ അടുത്തിടെ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ക്ക്‌ ഉപയോക്‌താക്കളില്‍ നിന്ന്‌ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന്‌ റിപ്പോര്‍ട്ട്‌. ഹോം ലേ-ഔട്ട്‌, പ്രൊഫൈല്‍-ടൈംലൈന്‍, ചിത്രങ്ങള്‍ വലുതാക്കിയത്‌, വീഡിയോ ചാറ്റ്‌, ഫ്രണ്ട്‌സ്‌ ലിസ്‌റ്റ്‌ ക്രമീകരണം എന്നിവയിലാണ്‌ ഫേസ്‌ബുക്ക്‌ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയത്‌. എന്നാല്‍ ഈ മാറ്റങ്ങള്‍ ഫേസ്‌ബുക്ക്‌ ഉപയോക്‌താക്കള്‍ക്കിടയില്‍ ജനപ്രിയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ അമേരിക്കയില്‍ നിന്നുള്ള സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌.



പ്രമുഖ മാധ്യമമായ യുഎസ്‌എ ടുഡേ നടത്തി സര്‍വ്വേയില്‍ ഭൂരിപക്ഷം പേരും പുതിയ പരിഷ്‌ക്കാരങ്ങളേക്കാള്‍ സ്വകാര്യതയ്‌ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നവരാണ്‌. പുതിയ പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണ്‌. എന്നാല്‍ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ്‌ ഇക്കൂട്ടര്‍ വാദിക്കുന്നത്‌. അടുത്തിടെയായി ഫേസ്‌ബുക്ക്‌ അക്കൗണ്ടുകള്‍ ഹാക്ക്‌ ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്‌. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്ന ഓപ്‌ഷനുകള്‍ കൊണ്ടുവരാന്‍ ഫേസ്‌ബുക്കിന്‌ സാധിച്ചിട്ടില്ലെന്നും വലിയ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ 800 മില്യണിലധികം ഉപയോക്‌താക്കളുള്ള ഫേസ്‌ബുക്കാണ്‌ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ കൂട്ടായ്‌മ. ഗൂഗിള്‍ പ്‌ളസില്‍ നിന്നുള്ള വെല്ലുവിളി നേരിടാനാണ്‌ അടുത്തിടെ ഫേസ്‌ബുക്കില്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍ വരുത്തിയത്‌. എന്നാല്‍ സുരക്ഷാ, സ്വകാര്യത എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഫേസ്‌ബുക്ക്‌ നടത്തിയിരുന്നില്ല. ഇത്‌ ഇപ്പോള്‍ വ്യാപകമായ വിമര്‍ശനത്തിന്‌ ഇടയാക്കുന്നുണ്ട്‌.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.