നടുവില്‍: പുതിയ അധ്യയനവര്‍ഷത്തിനു തുടക്കമാവുമ്പോള്‍ നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് ഇല്ലായ്മകള്‍ മാത്രം. കാല്‍നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിന് സ്ഥിരമായ കെട്ടിടസൗകര്യം ഇനിയുമായില്ല. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി 120 കുട്ടികള്‍ പഠിക്കുന്നുണ്ട്. എ.കെ.ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയാണ് താത്കാലിക കെട്ടിടങ്ങള്‍. പി.ഡബ്ല്യു.ഡി.അംഗീകാരം കിട്ടാത്തതിനാല്‍ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍പോലും നടക്കാത്ത സ്ഥിതിയാണ്. വയറിങ് ഉള്‍പ്പെടെ നശിച്ച നിലയിലാണ്. പി.ടി.എ. യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ആകെ നടക്കുന്നത്.
വാടക കെട്ടിടത്തിലായിരുന്നു സ്‌കൂളിന്റെ ആദ്യകാലം. പിന്നീട് സഹകരണ ബാങ്ക് കെട്ടിടത്തിലും പ്രവര്‍ത്തിച്ചു. സ്വകാര്യ വ്യക്തി നല്‍കിയ ഏഴര ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ സ്‌കൂള്‍ ഉള്ളത്. കുടിവെള്ള സൗകര്യം പോലും ഇല്ല.
2009-10 വര്‍ഷം ജില്ലാ പഞ്ചായത്ത് 1.35 കോടി രൂപ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. ചുറ്റുമതിലും കിണറും ഉള്‍പ്പെടെ നിര്‍മിക്കാനും ധാരണയായിരുന്നു. എന്നാല്‍ കരാറുകാരന്‍ പണി തുടങ്ങാന്‍ വൈകിയതിനാല്‍ നിര്‍മാണച്ചെലവ് വര്‍ദ്ധിച്ചു. മണല്‍ സ്‌കൂള്‍വളപ്പില്‍ ഇറക്കിയതല്ലാതെ മറ്റ് ജോലികളൊന്നും ചെയ്തില്ല. മണലില്‍ ഭൂരിഭാഗവും മഴയില്‍ ഒലിച്ചുപോവുകയും ചെയ്തു. നിര്‍മാണത്തിന് അനുവദിച്ച ഫണ്ട് ലാപ്‌സായി.
നിലവില്‍ 23 ജീവനക്കാരാണ് സ്‌കൂളിലുള്ളത്. ഫോര്‍മാന്റെയും ഡ്രോയിങ് ടീച്ചറുടെയും ഒഴിവുകളുണ്ട്. ഇത്രയുംപേര്‍ക്ക് ഇരിക്കാനുള്ള സൗകര്യംപോലും ഇല്ല.
2011 ലെ ബജറ്റില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ പോളിടെക്‌നിക്കായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി 50 ലക്ഷം രൂപയും നീക്കിവെച്ചു. ഒരുവര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ നടപടികള്‍പോലും തുടങ്ങിയിട്ടില്ല. സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാനും തീരുമാനമായിട്ടില്ല. എ.ഐ.സി.ടി. ക്ക് നല്‍കിയ അപേക്ഷ കെട്ടിടമില്ലെന്ന കാരണത്താന്‍ തിരിച്ചയച്ചതായാണറിയുന്നത്. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ പോളിടെക്‌നിക് അനുവദിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: