Latest News :

Sunday 29 July 2012

തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടെന്ന് ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍

Posted by Shaji.essenn at 8:24 pm
നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന് ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍. രേഖാമൂലവും ഫോണിലും പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

വേതനം നല്കുന്നതില്‍ കാലതാമസം ഉണ്ടായതായും തൊഴിലാളികള്‍ കൊണ്ടുവരുന്ന പണിയായുധങ്ങള്‍ക്ക് വാടക നല്കാതിരിക്കുന്നതായും കണ്ടെത്തി. മാസ്റ്റര്‍ റോളില്‍ കൃത്രിമം കാണിക്കല്‍, പണിയെടുക്കാതെ വേതനം കൈപ്പറ്റല്‍, മെയ്റ്റും തൊഴിലാളികളും ചേര്‍ന്ന് രേഖകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയെടുക്കല്‍ എന്നീ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും കണ്ടെത്തി. സ്വകാര്യഭൂമിയില്‍ വികസനം നടത്തുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നില്ല.

യന്ത്രം ഉപയോഗിച്ച് പ്രവൃത്തി നടത്തിയശേഷം തൊഴിലാളികള്‍ പണിയെടുത്തതായി കൃത്രിമരേഖയുണ്ടാക്കി അടിയന്തരനടപടി സ്വീകരിക്കാന്‍ തളിപ്പറമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്കും നടുവില്‍ പഞ്ചായത്ത് സെക്രട്ടറിക്കും ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്കി.Mohanan alora



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.