Latest News :

Friday 5 October 2012

എങ്ങനെ ഡൌണ്‍ലോഡിംഗ് വേഗത വര്‍ധിപ്പിക്കാം?

Posted by Shaji.essenn at 9:50 am
ഇന്റര്‍നെറ്റ് ഇന്ന് നമുക്ക് പ്രാഥമിക ആവശ്യങ്ങളിലൊന്നായിരിക്കുന്നു. ഡൌണ്‍ലോഡിംഗ് നമുക്ക്  ഏറെ പരിചിതമായ  വാക്കുകളിലൊന്നും. ഡൌണ്‍ലോഡിംഗിനെ കുറിച്ച് പറഞ്ഞാല്‍ ഓരോ സേവന ദാതാക്കള്‍ക്കും പറയാന്‍ ഒത്തിരിയുണ്ട്. പക്ഷെ ഫലത്തില്‍ എല്ലാം കണക്കാണ് താനും. പക്ഷെ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഡൌണ്‍ലോഡിംഗ്  സ്പീഡ് കൂട്ടാന്‍ പറ്റും. അല്ലെങ്കില്‍ കുറയാതെ നോക്കാനെങ്കിലും പറ്റും.ഇതിനു കംപ്യുട്ടര്‍ അപ്ഗ്രേഡ് ചെയ്യേണ്ട ആവശ്യവുമില്ല. ചില വഴികള്‍ പറഞ്ഞു തരാം.

1. ഇന്‍റര്‍നെറ്റില്‍ നിന്ന് എന്തെങ്കിലും ഡൌണ്‍ലോഡ് ചെയ്യുന്ന സമയത്ത് കഴിയാവുന്ന അത്രയും ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുക. അതുപോലെ ആവശ്യമില്ലാത്ത ടാബുകളും. ഇല്ലെങ്കില്‍ ഡൌണ്‍ലോഡിംഗ് വേഗതയെ ഇവയുടെ പ്രവര്‍ത്തനം ബാധിക്കും.

2.ഒരു സമയം ഒരു  ഫയല്‍ മാത്രം ഡൌണ്‍ലോഡ് ചെയ്യുക. എണ്ണം കൂടിയാല്‍ വേഗത കുറയും.

3.വേഗത കുറഞ്ഞതായി കണ്ടാല്‍ Ctrl + Alt + Del  കൊടുത്തു ടാസ്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യണം. അപ്പോള്‍ കാണാം ഏതെങ്കിലും അനാവശ്യ ആപ്പ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്. അങ്ങനെ കണ്ടാല്‍ അപ്പോള്‍ തന്നെ അത് ക്ലോസ് ചെയ്യുക.

4.ഏതെങ്കിലും ഒരു ഫയല്‍ പലതവണ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചിട്ടും ശരിയാകുന്നില്ലെങ്കില്‍, കുറച്ചു സമയത്തിന് ശേഷം വീണ്ടും ശ്രമിച്ചു നോക്കുക. ഒരുപക്ഷെ അതെ ഫയല്‍ തന്നെ ഒരേ സമയത്ത് മറ്റു ധാരാളം പേര്‍ ഡൌണ്‍ലോഡ്  ചെയ്യുന്നുണ്ടാകാം. ഇത് മൂലം ഡൌണ്‍ലോഡ്‌  സ്പീഡ് കുറയാം.

5.ഐ ഡി എം പോലെയുള്ള ഏതെങ്കിലും ഡൌണ്‍ലോഡ് മാനേജറോ, ആക്സിലറേറ്ററോ ഉപയോഗിച്ചാല്‍ സ്പീഡ് നന്നായി വര്‍ധിപ്പിക്കാന്‍ സാധിക്കും. പക്ഷെ നല്ല ഒരു ആന്റി വൈറസ് കൂടെ സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം.

കടപ്പാട് : Gizbot



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.