Latest News :

Saturday 10 November 2012

ബസ്സുകള്‍ ഓടിയില്ല, ജനം പെരുവഴിയിലായി

Posted by Unknown at 6:16 pm
നടുവില്‍:; കുടിയാന്മല-തളിപ്പറമ്പ് റൂട്ടില്‍ വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസ് മുടക്കിയതുമൂലം ജനം പെരുവഴിലായി. രാവിലെ 8 നും 8.40 നും 9 നും നടുവില്‍ ടൗണിലെത്തുന്ന ബസ്സുകളാണ് സര്‍വ്വീസ് മുടക്കിയത്. ഇതോടെ പിന്നീട് വന്ന ബസ്സുകളിലെല്ലാം വന്‍ തിരക്കായിരുന്നു. ഹൈസ്‌കൂള്‍ ജങ്ഷന്‍, ബാലവാടി, താവുന്ന്കവല, വിളക്കണ്ണൂര്‍, തിരിക്കല്‍ തുടങ്ങിയ സ്റ്റോപ്പുകളില്‍ ബസ്‌കാത്ത് മണിക്കൂറുകളോളം യാത്രക്കാര്‍ വലഞ്ഞു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങിപ്പോയി. സമയത്ത് ഓഫീസുകളില്‍ എത്തേണ്ട ഉദ്യോഗസ്ഥര്‍ ടാക്‌സി, ഓട്ടോറിക്ഷ എന്നിവയെ ആശ്രയിച്ചാണ് യാത്ര ചെയ്തത്. ദിവസവം മൂന്നും നാലും ബസ്സുകള്‍ ഈ റൂട്ടില്‍ റദ്ദ് ചെയ്യുകയാണ്. രാവിലെയും വൈകുന്നേരവും യാത്രാദുരിതത്തില്‍പ്പെട്ടുഴലുകയാണ് സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.