Latest News :

Thursday 29 November 2012

കര്‍മ്മം

Posted by Dr T P Sasikumar at 11:13 am
ഒരാളെ അകത്തിരുത്തി അടച്ചിട്ടിരിക്കുന്ന കാറുപോലെയാണ് ജാതകം എന്ന് മുന്‍പ് പറയുകയുണ്ടായല്ലോ . വാസ്തു എന്നതിനെ കാറിന് സഞ്ചരിക്കാനുള്ള റോഡിനോടുപമിക്കാം .ഒരു ജാതകന്‍റെ നല്ല ജാതകം നല്ലതാണെങ്കിലും വാസ്തു മോശമായാല്‍ ജീവിതം ബുദ്ധിമുട്ടിലാകും . കാറിന്‍റെ കണ്ടീഷന്‍ നോക്കി റോഡിന്‍റെ സ്ഥിതി മനസ്സിലാക്കാന്‍ പറ്റാത്തതുപോലയും ,റോഡിന്‍റെ സ്ഥിതി നോക്കി കാറിന്‍റെ കണ്ടീഷന്‍ പറയാന്‍ പറ്റാത്തതുപോലെയുമാണ് ജാതകവും വാസ്തുവും തമ്മിലുള്ള ബന്ധം. ഉത്തമമായ കാറും നല്ല റോഡും ഉണ്ടായാലും ഡ്രൈവിങ്ങില്‍ വൈദഗ്ധ്യം ഇല്ലെങ്കില്‍ പ്രയോജനമില്ലല്ലോ. കര്‍മ്മത്തിന്‍റെ പ്രാധാന്യം ജാതകത്തെക്കാളും വാസ്തുവിനെക്കാളും ഏറെയാണെന്ന് ഇനി പറയേണ്ടതില്ലല്ലോ. കാറും റോഡും മോശമായാലും വിദഗ്ധനായ ഒരു ഡ്രൈവര്‍ തെല്ലും കൂസാതെ യാത്ര ചെയ്യും . നിപുണത കുറഞ്ഞ ഡ്രൈവറാണെങ്കില്‍ വാഹനത്തെയും റോഡിനെയും ഉടനീളം കുറ്റപ്പെടുത്തും .തൊട്ടതിനും പിടിച്ചതിനുമെല്ലാം വാസ്തുവും ജാതകവും പറഞ്ഞുനടക്കുന്ന പലരേയും നമ്മുക്ക് കാണാം . കര്‍മ്മ സാമര്‍ത്ഥ്യം കുറഞ്ഞവരോ, ആത്മവിശ്വാസം ഇല്ലാത്തവരോ ആണ് ഇവരില്‍ മിക്കവരും . മേല്‍പ്പറഞ്ഞതിനര്‍ത്ഥം വാസ്തുവിലോ ജാതകത്തിലോ കഴമ്പും കാര്യവും ഇല്ലെന്നല്ല .ഇവ ഒരു വ്യക്തിയുടെ പരിതസ്ഥിതിയും വരാന്‍ പോകുന്ന നന്മ തിന്മകളെക്കുറിച്ചുള്ള അറിവും ഈ ശാസ്ത്രത്തിലൂടെ വരച്ചുകാകാണിക്കാന്‍ സാധിക്കും . ഒരു ചൂണ്ടുപലകയുടെ ദൌത്യമാണ് ജ്യോതിഷി ചെയ്യുന്നത് . ജ്യോതിഷ ,വാസ്തു പരിഹാര കര്‍മ്മങ്ങള്‍ക്ക് കുറച്ചെങ്കിലും പ്രശ്നകാഠിന്യങ്ങള്‍ കുറക്കാന്‍ സാധിക്കും. എന്നിരുന്നാലും ഒരു വ്യക്തിയുടെ കര്‍മ്മം തന്നെയാണ് അയാളുടെ വിജയം തിരുമാനിക്കുന്നത്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

1 comments:

ജോജോ on 29 November 2012 at 20:38 said...

"ഒരു വ്യക്തിയുടെ കര്‍മ്മം തന്നെയാണ് അയാളുടെ വിജയം തിരുമാനിക്കുന്നത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം വാസ്തുവും ജാതകവും പറഞ്ഞുനടക്കുന്ന പലരേയും നമ്മുക്ക് കാണാം. കര്‍മ്മ സാമര്‍ത്ഥ്യം കുറഞ്ഞവരോ, ആത്മവിശ്വാസം ഇല്ലാത്തവരോ ആണ് ഇവരില്‍ മിക്കവരും....."


നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.