Latest News :

Saturday 24 November 2012

പശ്ചിമഘട്ട പഠന സംരക്ഷണ സമരയാത്ര തുടങ്ങി.

Posted by BONY MATHEW at 5:10 pm
പശ്ചിമഘട്ട പഠന സംരക്ഷണ സമരയാത്ര തുടങ്ങി. പശ്ചിമഘട്ടം പൊതുസമ്പത്തായി പ്രഖ്യാപിക്കുക, മാധവ്ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ജില്ലാ പരിസ്ഥിതി സമതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍ നയിക്കുന്ന സമരയാത്രയ്ക്ക് കണ്ണൂര്‍ജില്ലയില്‍ തുടക്കമായി. ചെറുപുഴയില്‍നിന്ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആരംഭിച്ച ജാഥ 30ന് ഇരിട്ടിയില്‍ സമാപിക്കും.ചെറുപുഴയില്‍ നടന്ന യോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ സുരേഷ് പാലാവയല്‍, അഡ്വ. വിനോദ് പൈകട, സണ്ണി കൊന്നക്കാട്, മോഹനന്‍ പലേരി എന്നിവര്‍ പ്രസംഗിച്ചു. തെരുവനാടകം 'കടകാലിയാക്കല്‍', സംഗീതശില്പം എന്നിവ അവതരിപ്പിച്ചു. പശ്ചിമഘട്ടം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ടൗണില്‍ പ്രകടനം നടത്തി. ശനിയാഴ്ച ജോസ്ഗിരി, ആലക്കോട്, നടുവില്‍ ചെമ്പേരി, കുടിയാന്മല വഴി നടക്കുന്ന ജാഥ പൈതല്‍ മലയില്‍ സമാപിക്കും.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.