Latest News :

Tuesday 8 January 2013

100 ദിവസത്തിനുള്ളില്‍ പിടികൂടിയത് 60 പെരുമ്പാമ്പുകളെ വന്യജീവികള്‍ നാട്ടിലെത്തുന്നു; ഓടിത്തളര്‍ന്ന് വനപാലകര്‍

Posted by Unknown at 1:37 pm
നടുവില്‍: വന്യജീവികള്‍ കാടുവിട്ട് നാട്ടിലെത്തുന്നത് വര്‍ധിച്ചു. കഴിഞ്ഞ നൂറ് ദിവസത്തിനിടയില്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു കീഴില്‍ പിടികൂടി രക്ഷിച്ച പെരുമ്പാമ്പുകളുടെ എണ്ണം 60 തികഞ്ഞു. നേരത്തേ ആന, പന്നി, പുലി എന്നിവ നാട്ടിലെത്തിയാല്‍ വനപാലകരുടെ സേവനം ആവശ്യപ്പെട്ടിരുന്ന നാട്ടുകാര്‍ അണലിലെയും മൂര്‍ഖനെയും പോലും കസ്റ്റഡിയിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയാണ്. 

ജീവനക്കാരുടെ അഭാവവും വാഹനമില്ലാത്തതും വിസ്തൃതമായ പ്രദേശങ്ങളിലേക്ക് ഓടിയെത്തേണ്ടതുമായ പ്രശ്‌നങ്ങളാല്‍ വനപാലകര്‍ തളരുകയാണ്. ആനയിറങ്ങിയാല്‍ കാസര്‍കോട് മുതല്‍ വയനാട് അതിര്‍ത്തിവരെ തളിപ്പറമ്പ് റേഞ്ച് ഓഫീസില്‍നിന്നുള്ള ജീവനക്കാരെത്തണം. കഴിഞ്ഞ വര്‍ഷംവരെ മൂന്ന് ജീവനക്കാരെ ഇതിനായി പ്രത്യേകമായി നിയമിച്ചിരുന്നു. ഈ വര്‍ഷം അതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. നാട്ടിന്‍പുറങ്ങളിലെ സാഹചര്യങ്ങളില്‍ ജീവിച്ചുവരുന്ന വെള്ളിമൂങ്ങ, പെരുമ്പാമ്പ്, വെരുക് മുതലായവയെ പിടികൂടുന്ന പ്രവണതയും കൂടിയിട്ടുണ്ട്. 

പെരുമ്പാമ്പുകളെ പിടികൂടിയശേഷം കയറിട്ടു മുറുക്കിയും വൈദ്യുതി തൂണുകളില്‍ കെട്ടിയിട്ടും പീഡിപ്പിക്കുന്നതായി വനപാലകര്‍ പറയുന്നു. ഇവയെ വനത്തില്‍ വിട്ടാലും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിശദീകരണം. കാട്ടുപന്നികള്‍ക്കും ഇഷ്ടപ്പെട്ട ആഹാരമാണ് പെരുമ്പാമ്പുകള്‍. ഇവയുടെ സ്വാഭാവിക ആവാസം കുറ്റിക്കാടുകളും ചെങ്കല്‍കൂട്ടങ്ങളുമുള്ള സ്ഥലങ്ങളാണ്. ഇതിനുപുറമെ കാട്ടുതീ വര്‍ധിക്കുന്നതും ജീവനക്കാര്‍ക്ക് ദുരിതമായിട്ടുണ്ട്. പൈതല്‍മല പ്രദേശത്തുമാത്രം ഇത്തവണ മൂന്നുതവണ തീപിടിച്ചു. 

ഇഴജീവികളെ പിടികൂടുന്നതിനായി നിയമിച്ച റാപിഡ് റെസ്‌പോണ്‍സ് ടീമിന് കഴിഞ്ഞ മാര്‍ച്ച് മാസത്തിനുശേഷം ശമ്പളം കിട്ടിയിട്ടില്ല. വനസംരക്ഷണ സമിതികളും നിര്‍ജീവമാണ്. ആവശ്യത്തന് വാച്ചര്‍മാരെ നിയമിക്കണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.