നടുവില്‍: സ്‌കൂള്‍ ഉച്ചഭക്ഷണം,പാല്‍, മുട്ട എന്നിവ വിതരണം ചെയ്തവകയില്‍ പ്രധാനാധ്യാപകര്‍ക്ക് ലഭിക്കേണ്ട നാലുമാസത്തെ തുക ഇരിക്കൂര്‍ ഉപജില്ലയില്‍ അനുവദിച്ചില്ല. 2012 മാര്‍ച്ച്, ജൂണ്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തുകയാണ് ലഭിക്കേണ്ടത്. നൂറു കുട്ടികളെങ്കിലുമുള്ള സ്‌കൂളില്‍ 10,000 രൂപയ്ക്ക് മുകളില്‍ ഒരുമാസം കുടിശ്ശിക വരും. 500 ഉം 600 ഉം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ തുക കൂടും. പ്രധാനാധ്യാപകരുടെ കൈയില്‍ നിന്നെടുത്താണ് ചെലവുകള്‍ നിര്‍വഹിക്കുന്നത്.
ഉച്ചഭക്ഷണപദ്ധതിയുടെ തുക അനുവദിക്കാത്തതില്‍ കെ.പി.പി.എച്ച്.എ. ഇരിക്കൂര്‍ ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തുക അനുവദിച്ചില്ലെങ്കില്‍ ഉച്ചക്കഞ്ഞി ഉള്‍പ്പെടെയുള്ള പോഷകാഹാര വിതരണം നിര്‍ത്തിവയ്ക്കുമെന്ന് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. ചന്ദ്രന്‍, ജോസ് സൈമണ്‍, കെ.പി.വേണുഗോപാലന്‍, വി.യു.തങ്കമ്മ, പി.പി.ഗോവിന്ദന്‍, കെ.എഫ്.അച്ചാമ്മ, കെ.സി.റോസമ്മ എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: