Latest News :

Friday 5 April 2013

ദൈവത്തിന് ചെവി കേട്ടുകൂടേ?

Posted by kunchiraman a.p,naduvil(west),kannur at 7:57 am
പാട്ടു വെക്കാത്ത അമ്പലങ്ങള്‍ ഇന്ന് അപൂര്‍വമാണ്. എന്റെ നാട്ടിന്‍പുറത്തും മൂന്ന് അമ്പലങ്ങളില്‍നിന്നായി അതിരാവിലെത്തന്നെ കൊലവിളികള്‍ ഉയരാറുണ്ട്. വീട് അല്പം അകലത്തായതുകൊണ്ട് എന്റെ പ്രഭാതങ്ങളെ അവ അലങ്കോലമാക്കാറില്ല എന്നു മാത്രം. അടുത്ത വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം അതല്ലല്ലോ. രാമായണമാണ്, നാരായണീയമാണ്, വിഷ്ണുസഹസ്രനാമമാണ്, വെങ്കടേശസുപ്രഭാതമാണ് എന്നൊക്കെ പറഞ്ഞിട്ടു കാര്യമുണ്ടോ?
       മൈക്കിന്റെ ഈ ദുരുപയോഗം ഹിന്ദുക്കളുടെ കുത്തകയാണെന്നു കരുതേണ്ട. മുസ്‌ലിം പള്ളികളില്‍നിന്നുള്ള വാങ്കുവിളികളും ഇതേപോലെത്തന്നെ ഉച്ചത്തിലാണ്. അതു കേള്‍ക്കുമ്പോള്‍ എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കണം എന്ന കീഴ്‌വഴക്കവുമുണ്ട്. അതുകൊണ്ട് സമ്മേളനങ്ങള്‍പോലും ആ സമയത്ത് മരവിപ്പിച്ചു നിര്‍ത്താറുണ്ട്.
അതുപോലെത്തന്നെ ഉച്ചത്തിലാണ് കുറച്ചു കാലം മുന്‍പുമുതല്‍ പരിഷ്‌കാരമായി മാറിയ ധ്യാനയോഗങ്ങളും. ബസ്സ്റ്റാന്‍ഡ് പോലുള്ള ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ വിശാലമായ പന്തലുകള്‍ കെട്ടിയാണ് ഇത്തരം യോഗങ്ങള്‍ നടത്താറ്. ധ്യാനത്തിനെത്തിയവരെക്കൊണ്ട് വളരെ ഉച്ചത്തില്‍ ഹലേലുയ്യാ പാടിക്കുന്നത് പരിസരം മുഴുവന്‍ പ്രകമ്പനംകൊള്ളിച്ചുകൊണ്ടാണ്. അകത്തുള്ളവര്‍ക്ക് സമാധാനം കിട്ടാറുണ്ടോ എന്നറിയില്ല, പുറത്തുള്ളവര്‍ക്ക് അതു നഷ്ടപ്പെടാറാണ് 
    ദൈവത്തിന്, അത് ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും, ചെവി കേട്ടുകൂടേ? അവര്‍ കേള്‍ക്കണമെങ്കില്‍ ഇത്രയും ഉച്ചത്തില്‍ ഒച്ച വെക്കണമെന്ന് ആരാണ് നിശ്ചയിച്ചത്? ഉള്ളുരുകിയുള്ള പ്രാര്‍ഥന നിശ്ശബ്ദതയിലേ നടക്കുകയുള്ളൂ. അത് മറ്റുള്ളവര്‍ക്കു കേള്‍ക്കാന്‍വേണ്ടിയല്ല. ഒരുതരം ആത്മസമര്‍പ്പണമാണത്. അതിന് ഏറ്റവുമധികം വേണ്ടത് ഏകാന്തതയാണ്. അമ്പലങ്ങള്‍ വനസ്ഥലികളിലും മലമുകളിലും നദീതീരങ്ങളിലും പണിയുന്നതിന്റെ കാരണവും വേറെയല്ല. അവ എത്രയും ദുര്‍ഗമമാവുന്നുവോ, അത്രയും ശാന്തി അവിടെനിന്നു ലഭിക്കുന്നു എന്നതാണ് സാമാന്യമായ അനുഭവം.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.