നടുവില്‍ :താവുന്നു റോഡില്‍ യാത്ര ദുസ്സഹമായി ,
ഹില്‍ ഹൈവേയുടെ ഭാഗമായ താവുകുന്നു കവല താവുന്നു റോഡില്‍ യാത്ര ദുസ്സഹം , കാലവര്‍ഷ ക്കെടുതിയില്‍ തകര്‍ന്ന റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടിയായിട്ടില്ല ,ഈ വര്‍ഷം പൊതുമരാമത് വകുപ്പ് ഹില്‍ ഹൈവേയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് താഴതങ്ങാടിമുതല്‍ താവുന്നു റോഡിന്‍റെ അഞ്ഞൂറ് മീറ്റര്‍ ഭാഗം വരെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു താര്‍ തീര്‍ന്നെന്നു പറഞ്ഞു കരാറുകാരന്‍ പണി നിര്‍ത്തിപ്പോയി , റോഡരികില്‍ ഇറക്കിയ കരിങ്കല്ലുകള്‍ റോഡിലേക്ക് ചിതറിക്കിടക്കുന്നത് തകര്‍ന്ന റോഡില്‍ വാഹനയാത്ര ക്ലെശകരമാക്കി.ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ ഉള്ള വലിയ വാഹനങ്ങള്‍ ഓടിയതിനാല്‍ ഇരുവശവും താറിങ്ങില്ലാത്ത സ്ഥിതിയാണ് ഇതുമൂലം കാല്‍നട യാത്രക്കാര്‍ക്ക് വഴിമാറി നില്‍ക്കാന്‍ പോലും സൌകര്യമില്ല .കരുവഞ്ചാലിലേക്ക് നടുവില്‍ നിന്ന് ഏറ്റവും എളുപ്പമുള്ള വഴിയാണിത് ,നാറ്റ് പാക്കിന്‍റെ സര്‍വേ പ്രകാരം ഹില്‍ ഹൈവേയുടെ ഭാഗമാണ് ഈ റോഡ് എന്നാല്‍ ഇതിനു മതിയായ പരിഗണന അധികൃതര്‍ നല്‍കുന്നില്ല .
MOHANAN ALORA
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: