നടുവില്‍ : നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ നടുവില്‍ ഗ്രാമപഞ്ചായത്തില്‍ എ ഗ്രൂപ്പിലെ ത്രേസ്യാമ്മ ടോമി വൈസ് പ്രസിഡണ്ടായി . ഐ വിഭാഗവും മുസ്ലീം ലീഗും ബഹിഷ്കരിച്ച തിരഞ്ഞെടുപ്പില്‍ ത്രേസ്യാമ്മക്ക് ഏഴ് വോട്ടും ,സി പി എമ്മിലെ സുജാത രമേശന് അഞ്ച് വോട്ടും കിട്ടി .ആകെ പത്തൊന്‍പത് അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത് . തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചതോട് കൂടി മുസ്ലീം ലീഗ് അംഗങ്ങളായ പി കെ ഫാത്തിമ ,എം വി വഹീദ ,എ പി റഹ്മത്ത് എന്നിവര്‍ പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പുറത്തിറങ്ങിവന്നു തുടര്‍ന്ന് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി .ഏഴ് അംഗങ്ങളുടെ മാത്രം പിന്തുണയുള്ള പ്രസിഡന്‍റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ടൌണില്‍ പ്രതിഷേധപ്രകടനവും ഉണ്ടായി . ടി എന്‍ ബാലകൃഷ്ണന്‍ ,ബേബി ഓടംപള്ളി ,സെബാസ്റ്റ്യന്‍ വിലങ്ങോലില്‍ ,സുധ പള്ളത്ത് എന്നീ ഐ ഗ്രൂപ്പ് അംഗങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് .
Tags:
Naduvilnews
0 comments: