നടുവില്‍: നടുവില്‍ ടൗണ്‍ കേന്ദ്രമായി വൈദ്യുതി സെക്ഷന്‍ ഓഫീസ് വേണമെന്ന ആവശ്യം ശക്തമായി. വിശാലമായ നടുവില്‍ പഞ്ചായത്ത് പരിധിയിലെ ജനങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. 22ലേറെ പട്ടികവര്‍ഗ കോളനികള്‍, കരുവഞ്ചാല്‍ നടുവില്‍, വായാട്ടുപറമ്പ്, മണ്ടളം, പുലിക്കുരുമ്പ പ്രദേശത്തുള്ളവര്‍ എന്നിവര്‍ക്ക് കിലോമീറ്റര്‍ താണ്ടിയുള്ള യാത്ര ഇതുമൂലം ഒഴിവാക്കാന്‍ കഴിയും. ഈ ആവശ്യമുന്നയിച്ച് ബ്ലോക്ക് പഞ്ചായത്തംഗം ജോഷി കണ്ടത്തില്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.
Tags:
Naduvilnews

0 comments: