നടുവില്‍: നാഷണല്‍ ഫോക് ഫെസ്റ്റ് 30, 31 തീയ്യതികളില്‍ നടുവിലില്‍ നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ്. മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം കലാകാരന്‍മാര്‍ പങ്കെടുക്കും. 30ന് വൈകിട്ട് നാലിന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. പരിപാടിയുടെ സംഘാടകസമിതി രൂപവത്കരണം ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പ്രദീപ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ. ഫാത്തിമ നന്ദിയും പറഞ്ഞു. Mohanan alora.
Tags:
Naduvilnews
0 comments: