നടുവില്‍: കശുവണ്ടിപോലെ തന്നെ കശുമാങ്ങയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്കും വന്‍ വിപണി സാധ്യത ഉണ്ടെന്ന് റൂഡ്‌സെറ്റ് ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വിദേശനാണ്യം നേടിത്തരാന്‍ കശുമാങ്ങ ഉല്പന്നങ്ങള്‍ക്കും അനന്തസാധ്യതകള്‍ ഉണ്ട്. മണ്ടളം ആര്‍ദ്ര ഫാര്‍മേഴ്‌സ് ക്ലബ് സംഘടിപ്പിച്ച കശുമാങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണവും ശാസ്ത്രീയ കശുമാവ് കൃഷിയും എന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ഹെക്ടര്‍ കശുമാവ് തോട്ടത്തില്‍നിന്ന് 2 ടണ്‍ നല്ല കശുമാങ്ങ കിട്ടും. ഇതുകൊണ്ട് സ്‌ക്വാഷ്, അച്ചാര്‍, വിനാഗിരി എന്നിവ നിര്‍മിക്കുന്നതിലൂടെ ഇരുപത്തയ്യായിരം രൂപയ്ക്ക് മുകളില്‍ അധിക വരുമാനം ഉണ്ടാക്കാന്‍ പറ്റും-അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അംഗം ബേബി ഓടംപള്ളില്‍ അധ്യക്ഷത വഹിച്ചു. കശുമാവ് ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. ഗവാസ് രാഗേഷ്, പ്രൊഫ. എ. ശോഭന എന്നിവര്‍ ക്ലാസെടുത്തു. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ എം. വിജയന്‍, കൃഷി ഓഫീസര്‍ എം. ഗംഗാധരന്‍, സുമതി ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എ. രാജേഷ് പദ്ധതി വിശദീകരണം നടത്തി. എ.പി. സെബാസ്റ്റ്യന്‍ സ്വാഗതവും സണ്ണി തുണ്ടത്തില്‍ നന്ദിയും പറഞ്ഞു. Mohanan alora
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: