നടുവില്‍:; മാവേലിസ്റ്റോറില്‍ സാധനങ്ങളില്ലാതായതോടെ വില്പന കുറഞ്ഞു. സബ്‌സിഡി സാധനങ്ങള്‍ ഒന്നും സ്റ്റോക്കില്ല. 29 രൂപ വിലയുള്ള അരി മാത്രമാണ് ലഭിക്കുന്നത്. നേരത്തെ വന്‍ തിരക്കനുഭവപ്പെട്ടിരുന്ന സ്ഥാനത്ത് ആളുകള്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ 15-ാം തീയതിക്കുശേഷമാണ് സാധനങ്ങളുടെ സ്റ്റോക്കില്ലാതായത്. അതിനുമുമ്പ് ദിനംപ്രതി മുപ്പത്തയ്യായിരം മുതല്‍ നാല്പതിനായിരം രൂപവരെ വരുമാനം ലഭിച്ചിരുന്ന നടുവിലിലെ മാവേലി സ്റ്റോറില്‍ ചൊവ്വാഴ്ച 6400 രൂപയുടെ കച്ചവടമാണ് നടന്നത്. മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ ഇവിടെയുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി.Mohanan alora.
Tags:
Naduvilnews
0 comments: