പുലിക്കുരുമ്പ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ആലക്കോട് പോലീസ് സി.ഐ. എ.വി.പ്രദീപിനെ കേരള വയോജനവേദി പുലിക്കുരുമ്പ യൂണിറ്റ്, പുലിക്കുരുമ്പ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.എം.ജോസഫിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഗസ്റ്റ്യന്‍ കുളത്തൂര്‍, എ.വി.പ്രദീപിനെ പൊന്നാടയണിയിച്ചു. അഡ്വ. ഡെന്നി ജോര്‍ജ്, ജോസഫ് കുന്നേല്‍, അഗസ്റ്റ്യന്‍ മഞ്ഞളാങ്കല്‍, ഗോവിന്ദന്‍ പുതുശ്ശേരി, ജോസഫ് കടുപ്പില്‍, എം.ജി.ഗോപാലകൃഷ്ണന്‍ നായര്‍, വര്‍ഗീസ് ഇരിക്കമംഗലം, തോമസ് കരുവന്മാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:
Naduvilnews
0 comments: