നടുവില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവടക്കം അഞ്ചുപേര്‍ക്ക് ഏഴുവര്‍ഷം തടവ്. നടുവില്‍ സ്വദേശികളായ യൂത്ത് ലീഗ് ജില്ലാ ട്രഷററും ലീഗ് ജില്ലാ കമ്മിറ്റിയംഗവുമായ വി. പി മൂസാന്‍കുട്ടി(38), യൂത്ത് ലീഗ് നടുവില്‍ മണ്ഡലം പ്രസിഡന്റ് എം പി നൂറുദ്ദീന്‍(37), എ കെ അബൂബക്കര്‍(37), ബി അഷറഫ്(33), പി ജബ്ബാര്‍(33) എന്നിവരെയാണ് പയ്യന്നൂര്‍ അസിസ്റ്റന്റ്് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2000 ഫെബ്രുവരി മൂന്നിന് രാത്രി സിപിഐ എം പ്രവര്‍ത്തകരായ ഫല്‍ഗുനന്‍, അശോകന്‍, പ്രജീഷ് എന്നിവരെ വായനശാലയില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.കേസില്‍ അകെ പതിമൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരു പ്രതി വിചാരണക്ക് ഹാജരായില്ല. മറ്റുള്ളവരെ വെറുതെ വിട്ടു. - ലീഗ് പ്രവര്‍ത്തകരെ ശിക്ഷിച്ചതില്‍ സി.പി.എം. ആഹ്ലാദപ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി സാജു ജോസഫ്, പി.ആര്‍.സുരേഷ്, രാജേഷ് മാക്കൂട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:
Naduvilnews

0 comments: