നടുവില്‍:; കുടിയേറ്റകേന്ദ്രങ്ങള്‍ വഴി തലശ്ശേരിയില്‍നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തലാക്കാന്‍ നീക്കം. രാവിലെ തലശ്ശേരിയില്‍നിന്ന് പുറപ്പെട്ട് ഇരിട്ടി, നടുവില്‍, ആലക്കോട്, ചെറുപുഴവഴി കാസര്‍കോട്ടെത്തി തിരിച്ച് തലശ്ശേരിയില്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നതാണ് ബസ്. ആദ്യം മംഗലാപുരം വരെയായിരുന്നു ഓടിയിരുന്നത്. പിന്നീട് കാസര്‍കോട് വരെയായി ചുരുക്കി. തലശ്ശേരി ഡിപ്പോയുടെ നിയന്ത്രണത്തിലായിരുന്നു ബസ്‌സര്‍വീസ്. നഷ്ടത്തിലായതോടെ കാസര്‍കോട് ഡിപ്പോയ്ക്ക് വിട്ടുനല്‍കി. ഇപ്പോള്‍ വൈകിട്ട് കാസര്‍കോട്ടുനിന്ന് നടുവില്‍ വരെ എത്തി തളിപ്പറമ്പിലേക്ക് തിരിച്ചുപോവുകയാണ് ചെയ്യുന്നത്.
ഇതോടെ മൂന്നരയ്ക്കു ശേഷം ചെറുപുഴയില്‍നിന്ന് ഇരിട്ടിയിലേക്ക് ബസ്സില്ലാത്ത സ്ഥിതിയാണ്. ബസ് നഷ്ടത്തിലാണെന്ന് വരുത്തി സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Tags:
Naduvilnews
ഇതോടെ മൂന്നരയ്ക്കു ശേഷം ചെറുപുഴയില്‍നിന്ന് ഇരിട്ടിയിലേക്ക് ബസ്സില്ലാത്ത സ്ഥിതിയാണ്. ബസ് നഷ്ടത്തിലാണെന്ന് വരുത്തി സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

0 comments: