Latest News :

Saturday 21 January 2012

ഇന്ത്യന്‍ വൈഫൈ നെറ്റ്‌വര്‍ക്ക്‌സ് വൈറസ് ആക്രമണ ഭീതിയില്‍

Posted by Shaji.essenn at 2:44 pm
ഇന്ത്യയിലെ വൈഫൈ ഉപഭോക്താക്കള്‍ക്ക് ഏറെ താമസിയാതെ തന്നെ വലിയൊരു വൈറസ് ആക്രമണം നേരിടേണ്ടി വന്നേക്കുമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി അനലിസ്റ്റുകള്‍. സുരക്ഷിതമായ വൈഫൈ നെറ്റ്‌വര്‍ക്കുകളെ ആക്‌സസ് ചെയ്ത് അത് വഴി ഹാക്കിംഗ് നടത്തുകയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കമ്പ്യൂട്ടര്‍ സുരക്ഷാനിരീക്ഷകരായ ദേശീയ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്-ഇന്‍) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


വൈഫൈ പ്രൊട്ടക്റ്റഡ് സെറ്റ് അപി(ഡബ്ല്യുപിഎസ്)ല്‍ ഡിസൈന്‍ എറര്‍ ഉള്ളതായും ഇത് പ്രതിരോധസംവിധാനത്തെ ദുര്‍ബ്ബലമാക്കുമെന്നും അത് വഴി ആക്രമണങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകില്ലെന്നുമാണ് ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്തതും പാസ്‌വേര്‍ഡ് കൊണ്ട് സുരക്ഷിതമായതുമായ അക്കൗണ്ട് പോലും ആക്‌സസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നതാണ് ഈ കണ്ടെത്തല്‍ നല്‍കുന്ന മുന്നറിയിപ്പ്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

1 comments:

Anonymous said...

OKK


നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.