Latest News :

Saturday 21 January 2012

സൗജന്യ മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷന്‍ ഫ്രീഫൂ

Posted by Shaji.essenn at 2:31 pm
സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷന്‍ ഫ്രീഫൂ ഇന്ത്യയില്‍ പുറത്തിറക്കി. മൊബൈല്‍ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വോയ്പ്) ആപ്ലിക്കേഷനാണിത്.


ഐഫോണ്‍, ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്‌ഫോണുകളില്‍ നിന്നും ഐപോഡ് ടച്ച്, ഐപാഡ് എന്നിവയില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. ഇവയില്‍ നിന്ന് വൈഫൈ അല്ലെങ്കില്‍ 3ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് കോള്‍ ചെയ്യാം.



''ഇന്ത്യ പോലൊരു സുപ്രധാന വിപണിയില്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇറക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഇഷ്ടമാകുമെന്നാണ് കരുതുന്നത്. ഇതിന്റെ മികച്ച ശബ്ദമേന്മയും സോഷ്യല്‍ സൗകര്യങ്ങളും ഉപഭോക്താക്കളെ തൃപ്തരാക്കും.'' ഫ്രീഫൂ സ്ഥാപകരിലൊരാളായ പാന്‍ഡലിസ് എലിഫോളസ് പറഞ്ഞു.


ഫ്രീഫൂ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫ്രീഫൂ ഇല്ലാത്ത ഉപഭോക്കതാക്കളേയും പ്രീമിയം നിരക്കില്‍ വിളിക്കാനാകുന്നതാണ്. ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ നമ്പറിലേക്ക് കോളുകള്‍ ചെയ്യാം. മാത്രമല്ല, ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ കോണ്ടാക്റ്റുകളിലേക്കും വിളിക്കാന്‍ ഫ്രീഫൂ സഹായിക്കുന്നതാണ്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.