ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. സൈബര്‍ലോകത്തെ ആക്രമണം വഴി ഇന്ത്യയെ തളര്‍ത്താനാണ് കുപ്രസിദ്ധ ഹാക്കര്‍മാരുടെ ശ്രമം. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇന്ത്യയിലെ 112 ഔദ്യോഗിക വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സൈറ്റുകള്‍ ഉള്‍പ്പെടും. കേന്ദ ധനകാര്യമന്ത്രാലയം, ആസൂത്രണ കമ്മീഷന്‍ എന്നിവയുടെ സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടും എന്നത് ഗൗരവതരമായ പ്രശ്‌നമാണ്. 2011 ഡിസംബര്‍ മുതല്‍ 2012 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് 112 ഹാക്കിംഗ് നടന്നത്. കേന്ദ്ര ഐടി വകുപ്പ് മന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞദിവസം ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. ബിഎസ്‌എന്‍എല്‍, കേന്ദ്ര ആരോഗ്യമന്ത്രാലയം, മാനവവിഭവശേഷി മന്ത്രാലയം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, ഒഡീഷ, ഉത്തര്‍പ്രദേശ്, സിക്കിം, മണിപ്പൂര്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകളുടെയും വെബ്‌സൈറ്റുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതില്‍ ചില തീവ്രവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ചില രാജ്യങ്ങള്‍ പരസ്‌പരം സൈറ്റുകള്‍ ഹാക്ക് ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ട്. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഔദ്യോഗിക വെബ്‌സൈറ്റുകളാണ് കൂടുതലായി ഹാക്ക് ചെയ്യപ്പെടുന്നത്.
Tags:
Technology
0 comments:
Have any question? Feel Free To Post Below: