നടുവില്‍: നടുവില്‍-ഹില്‍റോഡ് വഴി ആലക്കോട്ടേക്ക് പുതിയ മൂന്ന് ബസ്‌സര്‍വീസ് തുടങ്ങുമെന്ന പ്രഖ്യാപനം വെറുതെയായി. നേരത്തെ റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസ്സുകളുടെ സമയക്രമം പുനഃക്രമീകരിച്ച് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
മാമ്പള്ളത്തുനിന്ന് രാവിലെ ശ്രീകണ്ഠപുരത്തേക്ക് സര്‍വീസ് നടത്തിയിരുന്ന ഒരു ബസ് നിര്‍ത്തി. ആലക്കോടുവരെ റൂട്ട് അനുവദിച്ച ബസ് കരുവഞ്ചാലില്‍ ഓട്ടം നിര്‍ത്തുകയാണ്. നിലവില്‍ ഹില്‍റോഡിലൂടെ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ തൊട്ടു മുന്നിലായാണ് പുതുക്കിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇത് കെ.എസ്.ആര്‍.ടി.സി.ക്ക് കനത്ത വരുമാനനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടുകൂടിയാണ് പുതിയ മാറ്റം ഉണ്ടായിട്ടുള്ളതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു മണിക്കൂറിലേറെ നാട്ടുകാര്‍ ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ആലക്കോട്ടുനിന്ന് നടുവില്‍ ചെമ്പന്‍തൊട്ടി വഴി ശ്രീകണ്ഠപുരത്തേക്ക് മൂന്ന് സ്വകാര്യ ബസ്സുകള്‍ക്ക് റൂട്ട് അനുവദിച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ കണ്ട് യാത്രക്ലേശത്തിന് പരിഹാരമായി എന്നായിരുന്നു യാത്രക്കാര്‍ വിശ്വസിച്ചത്. എന്നാല്‍ റൂട്ടില്‍ വീണ്ടും യാത്രക്ലേശം രൂക്ഷമായിരിക്കുകയാണ്.Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: