ചൊവ്വാഴ്‌ച രാവിലെ മണിക്കൂറുകളോളം ഫേസ്‌ബുക്ക് ഇന്ത്യയില്‍ പണിമുടക്കി. ഇതേത്തുടര്‍ന്ന് നിരാശരായ ഉപയോക്‌താക്കള്‍ ട്വിറ്ററില്‍ കൂടുകൂട്ടി. ഫേസ്‌ബുക്കില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡി എന്‍ എസ് എറര്‍ സന്ദേശമാണ് ഉപയോക്‌താക്കള്‍ക്ക് ലഭിച്ചത്. ഡി എന്‍ എസ് എറര്‍ എന്നാല്‍ വെബ് ബ്രൗസറിന് സൈറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതായത് വെബ് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യുന്ന സൈറ്റ് അതിന് തിരിച്ചറിയാനാകില്ല.
സെര്‍വറിനുണ്ടാകുന്ന തകരാര്‍ മൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നതെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. ചൊവ്വാഴ്‌ച രാവിലെ ഏഴുമണിമുതല്‍ ഇടയ്‌ക്കിടെയായി മണിക്കൂറുകളോളം ഫേസ്‌ബുക്ക് സൈറ്റ് ഡൗണായിരുന്നു. അതേസമയം ഡെസ്‌ക്‌ടോപ്പ് ഉപയോക്‌താക്കള്‍ക്ക് മാത്രമാണ് ഈ പ്രശ്‌നം അനുഭവപ്പെട്ടത്. മൊബൈല്‍ഫോണ്‍, ടാബ്‌ലറ്റ് കംപ്യൂട്ടര്‍ എന്നിവ വഴി അനായാസം ഫേസ്‌ബുക്കിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇടയ്‌ക്കിടെ ഫേസ്‌ബുക്ക് സൈറ്റ് വരും പോകും എന്ന അവസ്ഥയിലായിരുന്നു.
ഏതായാലും ഫേസ്‌ബുക്ക് പണിമുടക്കിയപ്പോള്‍ അതിന്റെ പ്രയോജനം ലഭിച്ചത് ട്വിറ്ററിനാണ്. ഫേസ്‌ബുക്ക് ലഭിക്കാതെ നിരാശരായ ഉപയോക്‌താക്കള്‍ കൂട്ടത്തോടെ ട്വിറ്ററിലേക്ക് ഇരച്ചുകയറി. അവിടെയെത്തിയവര്‍ പലരും ഫേസ്‌ബുക്ക് ലഭിക്കുന്നില്ല എന്നതിനെക്കുറിച്ചാണ് കൂടുതല്‍ പോസ്‌റ്റുകള്‍ ഇട്ടത്. സൗഹൃദകൂട്ടായ്‌മ സൈറ്റുകള്‍ക്ക് അടിപ്പെട്ടവരാണ് ഇത്തരത്തില്‍ ട്വിറ്ററിലേക്ക് എത്തിയതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. മണിക്കൂറുകളോളം ഫേസ്‌ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സൗഹൃദകൂട്ടായ്‌മ സൈറ്റുകളില്‍ ചെലവിടുന്നവരാണ് ഫേസ്‌ബുക്ക് ലഭിക്കാതെ വന്നതോടെ ഏറെ നിരാശരായത്. എന്നാല്‍ ചിലര്‍ പെട്ടെന്ന് തന്നെ, ട്വിറ്ററില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നു.
Tags:
Technology

0 comments:
Have any question? Feel Free To Post Below: