നടുവില്‍: ഇത്തവണ കശുവണ്ടി സീസണ്‍ അവസാനിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നിരാശ. ഉത്പാദനക്കുറവും വിലത്തകര്‍ച്ചയും ഇത്രമാത്രം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണില്‍ നൂറ് രൂപവരെ വില കിട്ടിയ കശുവണ്ടിക്ക് ഇക്കുറി 65 രൂപയായിരുന്നു കൂടിയ വില. വേനല്‍മഴ കുറവായതിനാല്‍ ഗുണനിലവാരവും നല്ലതായിരുന്നു. എന്നാല്‍ വ്യാപാരികള്‍ കശുവണ്ടി വാങ്ങുന്നത് നിര്‍ത്തിയിരിക്കുകയാണ്. സാധാരണ ഇടവം തീരുന്നതുവരെ കശുവണ്ടി വ്യാപാരം സക്രിയമായിരുന്നു.
വന്‍കിട വ്യവസായികളും മറ്റും കശുവണ്ടി സംഭരണത്തോട് മുഖം തിരിച്ചതായി വ്യാപാരികള്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന കശുവണ്ടിക്ക് പ്രിയം വര്‍ധിച്ചതാണ് കാരണം. വിലത്തകര്‍ച്ച നേരിടാന്‍ 150 രൂപയെങ്കിലും വില നല്‍കി കശുവണ്ടി ശേഖരിക്കണമെന്ന് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കശുമാവ് മുറിച്ചുനീക്കി റബ്ബര്‍ കൃഷി ചെയ്യുന്ന മനോഭാവത്തിന് ആക്കം നല്‍കുന്നതാണ് ഇത്തവണത്തെ കശുവണ്ടി സീസണ്‍.Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: