നടുവില്‍: പന്ത്രണ്ടോളം സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന ചെറുപുഴ-ഇരിട്ടി റൂട്ടില്‍ ബസ്സുകള്‍ കൂട്ടത്തോടെ ഓട്ടം നിര്‍ത്തി. ഇതേത്തുടര്‍ന്ന് മലയോര ഹൈവേയില്‍ കടുത്ത യാത്രക്ലേശം അനുഭവപ്പെടുകയാണ്. നിലവില്‍ ഒടുവള്ളി വഴി ഓടുന്ന മൂന്ന് ബസ്സുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഹില്‍റോഡ് തുറന്നതോടെ റൂട്ട് മാറി ഓടിയ ബസ്സുകളാണ് ഓട്ടം നിര്‍ത്തിയത്. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതാണ് ഓട്ടം നിര്‍ത്താന്‍ കാരണമായി പറയുന്നത്.
വൈകുന്നേരം നാലുമണിക്ക് ശേഷം ആലക്കോട്ട് നിന്ന് ഇരിട്ടി ഭാഗത്തേക്ക് ഇപ്പോള്‍ ബസ്സുകളില്ല. ഇരിട്ടി- ബന്തടുക്ക, വെള്ളരിക്കുണ്ട്-മാനന്തവാടി, കോഴിച്ചാല്‍-ചെറുപുഴ, കീഴ്പ്പള്ളി-ചെറുപുഴ റൂട്ടുകളില്‍ ഓടിയിരുന്ന ബസ്സുകളാണ് ഓടാതായത്. വയനാട് ജില്ലയിലെ മൂന്ന് ഡിപ്പോകളില്‍ നിന്നായി അഞ്ച് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ വെള്ളരിക്കുണ്ട്, ബളാല്‍, ആലക്കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
ഓട്ടം മുടക്കിയും സമയ നിഷ്ഠയില്ലാതെയും സര്‍വീസ് നടത്തുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.യെ യാത്രക്കാര്‍ക്കും വിശ്വാസമില്ല. ഇതുമൂലം ഇരിട്ടി മാനന്തവാടി പ്രദേശങ്ങളിലേക്ക് പോകേണ്ടവര്‍ കണ്ണൂരിലെത്തി യാത്ര തുടരേണ്ട സ്ഥിതിയാണ്.Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: