Latest News :

Tuesday, 26 June 2012

ധനവകുപ്പിന്‍റെ എതിര്‍പ്പ് : നടുവില്‍ പോളിടെക്നിക് നഷ്ടമായി ..

Posted by Shaji.essenn at 1:45 pm
നടുവില്‍: നടുവില്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പോളിടെക്നിക്കായി ഉയര്‍ത്തുന്നത് ഈ വര്‍ഷവും നടന്നില്ല. ധനവകുപ്പ് തടസ്സം നിന്നതിനെ തുടര്‍ന്നാണത്രെ നടുവില്‍ പോളിടെക്നിക് സ്കൂള്‍ നഷ്ടമാവാന്‍ കാരണം.
2011ലെ ബജറ്റില്‍ പോളിടെക്നിക്കായി ഉയര്‍ത്തുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. മലയോരത്തൊരു പോളിടെക്നിക്കെന്ന പ്രഖ്യാപനം അന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് മലയോരജനത വരവേറ്റതും.
പോളിടെക്നിക്കായി ഉയര്‍ത്തുന്നതിന് മുന്നോടിയായി സ്പെഷല്‍ ഓഫിസറെ നിയമിക്കേണ്ടതുണ്ട്. സ്പെഷല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് മറ്റുനടപടികള്‍ ആരംഭിക്കേണ്ടത്.
സ്പെഷല്‍ ഓഫിസറുടെ നിയമന ശിപാര്‍ശ ട്രെയ്നിങ് ഡയറക്ടറേറ്റില്‍നിന്ന് കൈമാറിയെങ്കിലും ഫയല്‍ ധനവകുപ്പ് പിടിച്ചുവെച്ചിരിക്കുകയാണത്രെ. ടെക്നിക്കല്‍ ഹൈസ്കൂള്‍ നിലനിര്‍ത്തി പോളിടെക്നിക് അനുവദിക്കാനാവില്ളെന്നും ഇത് അധികബാധ്യത ഉണ്ടാക്കുമെന്നുമുള്ള നിലപാടിലാണത്രെ ധനവകുപ്പ്.
1986 മുതല്‍ നടുവിലില്‍ പ്രവര്‍ത്തിച്ചുവരുന്ന ടെക്നിക്കല്‍ ഹൈസ്കൂള്‍ നിലനിര്‍ത്തി പുതിയ പോളിടെക്നിക് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ധനവകുപ്പിന്‍റെ കെടുകാര്യസ്ഥത മൂലം അനുവദിച്ച പോളിടെക്നിക് നഷ്ടമാകുന്ന സ്ഥിതിയിലാണ്. വകയിരുത്തിയ ഫണ്ടും മറ്റും ലാപ്സായിപ്പോകുമെന്ന ആശങ്കയിലുമാണ് നാട്ടുകാര്‍. പുതിയ വര്‍ഷവും പി.ടി.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കടക്കം നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ല. അതേസമയം, 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹൈസ്കൂളിന് സ്വന്തമായി നല്ലകെട്ടിടം പോലും നിര്‍മിച്ചിട്ടില്ല. നാല് പെണ്‍കുട്ടികളടക്കം 120 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ടോയ്ലറ്റും ഇല്ല. ക്ളാസ്മുറികള്‍ക്കോ ഓഫിസ് മുറികള്‍ക്കോ ആവശ്യമായ സൗകര്യവും ഇല്ല. ഇങ്ങനെ പോരായ്മകളാല്‍ വീര്‍പ്പുമുട്ടുകയാണ് ടെക്നിക്കല്‍ സ്കൂള്‍.
സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയ ഏഴര ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍െറ ബഹുഭൂരിഭാഗം സ്ഥലവും ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്.
2009-10 വര്‍ഷം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 1.35 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, കരാറുകാരന്‍ നിര്‍മാണം തുടങ്ങാന്‍ വൈകിയതിനാല്‍ ഈ പണം ലാപ്സായി. നിലവില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് പണിത താല്‍കാലിക കെട്ടിടങ്ങള്‍ക്ക് പി.ഡബ്ള്യു.ഡി അംഗീകാരമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണിയും നടക്കാറില്ല.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.