നടുവില്‍ : ഏഴ് വര്‍ഷമായി ജോലിചെയ്തുവരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ ഉടമയുടെ വീടിനു മുന്പില് ധര്‍ണ്ണ നടത്തി . മൂന്ന് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് ,നടുവില്‍ - ശ്രീകണ്ടാപുരം റൂട്ടിലോടുന്ന ഇന്‍ഫന്റെ ജീസസ് ബസ്സിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവര്‍ ,ഉടമയുടെ കൊക്കായിലെ വീടിനു മുന്നിലായിരുന്നു ധര്‍ണ്ണ . ബസ് വിറ്റെന്ന കാരണം പറഞ്ഞാണ് തൊഴിലാളികളെ പിരിച്ചുവിട്ടതെന്നാണ് പരാതി എന്നാല്‍ ഇതേ കമ്പനിയുടെ ബസ്സുകള്‍ മറ്റു റൂട്ടില്‍ ഓടുന്നുണ്ട് പിരിച്ചുവിട്ടവര്‍ക്ക് ഈ ബസ്സുകളില്‍ ജോലി നല്‍കണമെന്നാണ് ആവശ്യം .ലേബര്‍ ഓഫീസര്‍ രണ്ട് തവണ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ബസ്സുടമ എത്തിയില്ല ,സി ഐ ടി യു ജില്ലാ സെക്രട്ടറി പി കൃഷ്ണന് ഉദ്ഘാടനം ചെയ്തു ,എം സി ഹരിദാസന് ,സാജു ജോസഫ് എന്നിവര്‍ സംസാരിച്ചു .Mohanan alora.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: