|
ഫോട്ടോ :ജ്യോതിസ് |
|
ഫോട്ടോ :ജ്യോതിസ് |
നടുവില്‍ : കനത്ത് പെയ്യുന്ന മഴയില്‍ നിശാഗന്ധി ചെടികള്‍ക്ക് പൂക്കാലം ,രാത്രി ഏറെ വൈകി പൂക്കുന്ന ഈ ചെടികള്‍ നീണ്ട വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷമാണ് പൂക്കുന്നത് ,തൂവെള്ള നിറത്തില്‍ വിരിഞ്ഞിറങ്ങുന്ന പൂക്കളുടെ സുഗന്ധവും വ്യത്യസ്തമാണ് ,നടുവില്‍ പ്രദേശത്ത് നിരവധി വീടുകളില്‍ കഴിഞ്ഞദിവസങ്ങളില്‍ നിശാഗന്ധി പൂത്തു .മണ്ടളത്തെ ഭാഗവതിപ്പറമ്പില്‍ ജ്യോതിസിന്‍റെ വീട്ടിലെ ചെടിയില്‍ വിരിഞ്ഞ പൂക്കള്‍ അപൂര്‍വ കാഴ്ചയായി.
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ് മലബാർ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഇഗ്ലീഷുകാർ ഈചെടിയെ'ഡച്ച്‌മാൻസ് പൈപ്പ്', 'ക്യൂൻ ഓഫ് ദി നൈറ്റ്' തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കാറുണ്ട്.ബ്രഹ്മകമലം എന്നാണ് നിശാഗന്ധിയുടെ സംസ്കൃത നാമം(ഹിമാലയത്തിൽ മാത്രം കാണുന്ന മറ്റൊരുചെടിയും ഇതേപേരിൽ അറിയപ്പെടുന്നുണ്ട്).ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്സിക്കോ, വെനിസുല, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി വളർത്തപ്പെടുന്നുണ്ട്.Mohanan alora.
Tags:
Naduvilnews
Naduvilnews
0 comments:
Have any question? Feel Free To Post Below: