Latest News :

Monday 27 August 2012

പൈതല്‍മലയടിവാരത്തെ കരിങ്കല്‍ക്വാറി പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്ത്...

Posted by Shaji.essenn at 9:49 am
കുടിയാന്മല: പൈതല്‍മലയടിവാരത്തെ ചെകുത്താന്‍കാട്, കനകക്കുന്ന് പ്രദേശത്ത് കരിങ്കല്‍ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത് തടയാന്‍ നടുവില്‍പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വാര്‍ഡംഗം സെബാസ്റ്റ്യന്‍ കുടക്കച്ചിറകുന്നേല്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.

കരിങ്കല്‍ ക്വാറിക്ക് പഞ്ചായത്ത് നല്‍കിയ എന്‍.ഒ.സി. സപ്തംബര്‍ ആദ്യ ആഴ്ച പഞ്ചായത്തുഭരണസമിതി പിന്‍വലിക്കാന്‍ തീരുമാനമെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരിങ്കല്‍ക്വാറിക്കെതിരെ നാട്ടുകാര്‍ സംഘടിച്ച് രൂപംനല്‍കിയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡംഗം സെബാസ്റ്റ്യനെ കുടിയാന്മലയില്‍ നാട്ടുകാര്‍ തടഞ്ഞ് തീരുമാനമറിയിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അംഗം നിലപാട് വ്യക്തമാക്കിയത്. പഞ്ചായത്ത് നല്‍കിയ എന്‍.ഒ.സി. പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. പക്ഷെ, ഭരണസമിതി നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാര്‍ ഉപരോധിച്ചത്.

കുടിയാന്മല മലയോരത്ത്, പൈതല്‍ മലയടിവാരത്ത് ക്വാറികള്‍ പ്രവര്‍ത്തിച്ചാല്‍ നാനൂറോളം കുടുംബങ്ങള്‍ കുടിയിറങ്ങേണ്ടിവരുന്ന സ്ഥിതിയാണ്. നാട്ടുകാര്‍ ക്വാറി- ക്രഷര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ ജില്ലാ കളക്ടര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങി ഉന്നത അധികാരസ്ഥാനങ്ങളില്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും അനുകൂല സമീപനമുണ്ടായിട്ടില്ല. ഓണാവധി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ക്വാറി പ്രവര്‍ത്തനം നിര്‍ത്താനുള്ള നടപടി പഞ്ചായത്ത് സ്ഥിരീകരിക്കാത്തപക്ഷം അനിശ്ചിതകാല പ്രക്ഷോഭങ്ങളും ജനകീയ പ്രതിരോധവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡ് ഗ്രാമസഭയുടെ യോഗത്തില്‍ പങ്കെടുത്ത മുന്നൂറോളം പേര്‍ ഒറ്റക്കെട്ടായി ക്വാറിക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.