നടുവില്‍: ജില്ലയിലെ മലയോര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസിനയക്കുന്നത് ഭൂരിഭാഗവും പഴയ 'ഹൈടെക്' ബസ്സുകള്‍. ഏക ദേശസാത്കൃത റൂട്ടായ കൂടിയാന്മലയിലേക്ക് ഓടുന്നതില്‍ കൂടുതലും ഇത്തരം ബസ്സുകളാണ്. ബസ്സിന്റെ ഭാരവും യാത്രക്കാരുടെ ഭാരവും താങ്ങാനാവാതെ വഴിയില്‍ കേടായി കിടക്കുന്നതിന്റെ പ്രധാനകാരണം ഇതാണെന്നും ജീവനക്കാര്‍ പറയുന്നു. തിരുവിതാംകൂര്‍ മേഖലയിലേക്ക് 'കയറ്റി' അയക്കുന്നത്. ഇതില്‍ത്തന്നെ ദേശസാത്കൃത റൂട്ടിലേക്ക് അനുവദിക്കുന്നവ ജില്ലാ അധികൃതര്‍ മറ്റു റൂട്ടിലേക്ക് വഴിതിരിച്ചു വിടുന്നതായും ആക്ഷേപമുണ്ട്. ഹൈറേഞ്ച് മേഖലയിലക്കേ് ഓടാനായി നിര്‍മിക്കുന്ന ബസ്സുകളെ കുടിയാന്മല പോലുള്ള മലയോര പ്രദേശത്ത് കാര്യക്ഷമമായി സര്‍വീസ് നടത്താന്‍ കഴിയൂ.
ഡ്രൈവര്‍മാര്‍ എഴുതിക്കൊടുക്കുന്ന തകരാറുകള്‍ പരിഹരിക്കാതെയാണ് അടുത്തദിവസം ഓടാന്‍ വിടുന്നത്. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാര്‍ വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തില്‍ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. പലപ്പോഴും അപകടങ്ങളില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെടുന്നതെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. ഡിപ്പോയില്‍ എത്തുന്ന സ്‌പെയര്‍ പാര്‍ട്‌സുകളില്‍ നല്ലത് ഹൈവേയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് അനുവദിക്കുകയും പഴയതും മറ്റും ഉപയോഗിച്ച് താത്കാലിക പരിഹാരം കാണുകയാണ് ഇതര സര്‍വീസുകള്‍ക്ക്. ഏറ്റവും കൂടുതല്‍ വരുമാനം കെ.എസ്.ആര്‍.ടി.സി.ക്ക് കൊടുക്കുന്ന കുടിയാന്മല റൂട്ടിനോടുള്ള അവഗണനയില്‍ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: