Latest News :

Tuesday 4 September 2012

നടുവില്‍ ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു

Posted by Shaji.essenn at 9:21 am
നടുവില്‍:: വാഹനങ്ങള്‍ വര്‍ധിച്ചതോടെ ഗ്രാമങ്ങളിലെ ചെറു ടൗണുകളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. പാര്‍ക്കിങ്ങിനു സൗകര്യങ്ങളില്ലാത്തതിനാല്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. ഉത്രാടത്തലേന്ന് നടുവില്‍ ടൗണില്‍ അരമണിക്കൂറോളമാണ് ഗതാഗതതടസ്സം നേരിട്ടത്. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും പെരുകിയിട്ടും പാര്‍ക്കിങ്ങിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. ടൗണില്‍ രണ്ടിടത്തായാണ് ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്നത്. ടാക്‌സി ജീപ്പുകളും ചരക്കുവാഹനങ്ങളും റോഡരികില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതിനുപുറമെ സ്വകാര്യ കാറുകളും മറ്റും തോന്നുംപോലെയാണ് നിര്‍ത്തിയിടുന്നത്.

നടുവില്‍ ടൗണിലെ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ജങ്ഷന്‍ അപകട മേഖലയായി മാറിയിരിക്കുകയാണ്. റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുന്നു. അപകടങ്ങള്‍ പതിവായ ടൗണില്‍ പാര്‍ക്കിങ്ങിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു.റിപ്പോര്‍ട്ട്: മോഹനന്‍ അളോറ.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.