Latest News :

Saturday 27 October 2012

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കലോത്സവം അനിശ്ചിതത്വത്തില്‍

Posted by Shaji.essenn at 9:24 am
നടുവില്‍:  വിദ്യാലയങ്ങള്‍ സ്‌കള്‍ കലോത്സവം ഏറ്റെടുക്കാന്‍ വൈമനസ്യം കാണിക്കുന്നത് തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കലോത്സവ നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പലതവണ ഇതിനുവേണ്ടി അധ്യാപക സംഘടനകളുടെയും പ്രധാനാധ്യാപകരുടെയും യോഗം വിളിച്ചുചേര്‍ത്തെങ്കിലും തീരുമാനമൊന്നുമായില്ല. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള കുട്ടികളുടെ പരിപാടികള്‍ നടക്കേണ്ടതിനാല്‍ കലോത്സവ നടത്തിപ്പ് വന്‍ ബാധ്യതയായിമാറിയതാണ് സ്‌കൂള്‍ അധികൃതര്‍ മുഖംതിരിക്കാന്‍ കാരണം. ഇതിനുപുറമെ സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയും നടത്തേണ്ടതുണ്ട്. കുറഞ്ഞത് ഒരാഴ്ചത്തെ പ്രവൃത്തിദിവസങ്ങളെങ്കിലും ഇതുമൂലം നഷ്ടമാകും. 

മുന്‍കാലങ്ങളില്‍ യു.പി. വിഭാഗം സ്‌കൂളുകളില്‍ മേളകള്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ സംഘാടനത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഹയര്‍സെക്കന്‍ഡറി കലോത്സവം കൂടി വന്നതോടെ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം നടത്തണമെന്ന അധികൃതരുടെ നിര്‍ദേശവും വിനയായി. പതിനാറോളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് ഉപജില്ലയില്‍ ഉള്ളത്. 

മുന്‍ വര്‍ഷം നറുക്കെടുത്ത് മേളകള്‍ നടത്തേണ്ട സ്‌കൂളുകളെ നിര്‍ണയിച്ചിരുന്നു. അതുപ്രകാരം കഴിഞ്ഞ വര്‍ഷം ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മേള നടത്തി. ഈ വര്‍ഷം ഊഴം കിട്ടിയ സ്‌കൂള്‍ ബാധ്യതയില്‍നിന്ന് പിന്‍വാങ്ങിയതായി ആരോപണമുയര്‍ന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തയ്യാറാവാതായതോടെ പ്രൈമറി സ്‌കൂളുകളിലെങ്കിലും മേള സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണ് അധികൃതര്‍. എന്നാല്‍, നാലായിരത്തോളം കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രൈമറി വിദ്യലയങ്ങള്‍ ഉപജില്ലിയില്‍ നന്നേ കുറവാണ്.Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.