നടുവില്‍ : കരിങ്കല്‍ പാറകളില്‍ പ്രകൃതി കൊത്തിയെടുത്ത കുഴികള്‍ വിസ്മയ കാഴ്ചയാകുന്നു. വെള്ളാട് കൂളിക്കുണ്ട് തോടിനോട് ചേര്‍ന്ന പാറകളിലാണ് ചെറുകിണറുകള്‍ പോലെ കുഴികള്‍ ഉള്ളത്. കുത്തി ഒഴുകിയെത്തുന്ന മലവെള്ളം രൂപപ്പെടുത്തിയതാണിവ. ഏറ്റവും വലിയതിനു നാലടി വ്യാസവും ഒന്നരയാള്‍ പൊക്കവുമുണ്ട്. മിനുസമാര്‍ന്ന വശങ്ങളോടെ മിനുക്കിയെടുത്തതാണ് ഓരോന്നും .
പാറകളിലെ ചെറിയ കുഴികളില്‍ കുടുങ്ങുന്ന കല്‍ക്കഷണങ്ങള്‍ വട്ടം ചുറ്റി ഉരഞ്ഞു രൂപപ്പെടുന്നതാണ് കുഴികള്‍ .പാത്ര കുഴികളെന്നും ഇവ അറിയപ്പെടുന്നു. ഒരു പതിറ്റാണ്ട് മുന്‍പ് വരെ കൂളിക്കുണ്ടിലേക്ക് ആളുകള്‍ കടന്നുചെന്നിരുന്നില്ല, കൂളികള്‍ നിര്‍മ്മിച്ചതാണ് എന്ന ആദിവാസികളുടെ വിശ്വാസമാണ് കാരണം .Mohanan alora.
0 comments:
Have any question? Feel Free To Post Below: