Latest News :

Saturday 27 October 2012

താഴെ വിലക്കന്നുര്‍ പാലം അപകടാവസ്ഥയില്‍..

Posted by Shaji.essenn at 11:41 am
നടുവില്‍ : നടുവില്‍ ചെങ്ങളായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന താഴെ വിലക്കന്നുര്‍ പാലം അപകടാവസ്ഥയില്‍ . അടിവശത്തെ കോണ്‍ക്രീറ്റ് മുഴുവന്‍ അടര്‍ന്ന് വീണ് കമ്പികള്‍ തുരുമ്പിച്ച്‌ പൊട്ടിയ നിലയിലാണുള്ളത് .പാലത്തിന്‍റെ മുകളിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോയാല്‍ അപകടം സംഭവിക്കാവുന്ന നിലയാണ് . വിളക്കന്നൂരില്‍ നിന്ന് കണ്ണാടിപ്പാറയിലേക്ക് പോകുന്ന റോഡിലാണ് പാലമുള്ളത് . ചെങ്കല്ല് കയറ്റിയ ലോറികള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ദിനം പ്രതി ഓടുന്നുണ്ട് . കൂടുതല്‍ തകര്‍ന്ന ഭാഗത്ത് കല്ലെടുത്ത് വച്ച് ഗതാഗതം നിയന്ത്രിച്ചതൊഴിച്ചാല്‍ അപകട സൂചന നല്‍കാന്‍ മറ്റ് സംവിധാനമൊന്നും ഇല്ല . പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ വാഹനങ്ങളുമായി വന്നാല്‍ അപകടം സംഭവിച്ചേക്കുമോ എന്ന ആശങ്കയുമുണ്ട് .അര നൂറ്റാണ്ടിലേറെ പഴക്കമുള്ള റോഡ്‌ ഇനിയും ടാര്‍ ചെയ്തിട്ടില്ല . പാലത്തിന് വലിയ പഴക്കമില്ല .കല്ലുകള്‍ ഇളകിക്കിടക്കുന്ന റോഡില്‍ ഗതാഗതം അതീവ ദുഷ്കരമായി തുടരുന്നതിനിടയിലാണ് പാലം തകര്‍ന്നത് . ഇതോടെ വര്‍ഷങ്ങളായി നല്ല റോഡിലൂടെ യാത്ര സ്വപ്നം കണ്ട നാട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ് .Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.