Latest News :

Wednesday 28 November 2012

രക്തരക്ഷസ്സ് വീണ്ടും വരുന്നു

Posted by BONY MATHEW at 1:21 am
കലാനിലയം ഡ്രാമാവിഷന്റെ നാടകമായ 'രക്തരക്ഷസ്സ്' നവംബര്‍ 30ന് 6.30 മുതല്‍ ഒരു മാസക്കാലം തലശ്ശേരിയില്‍ അവതരിപ്പിക്കും. ദിവസേന വൈകിട്ട് 6.30നും രാത്രി 9.30നുമാണ് പ്രദര്‍ശനം. ടൗണ്‍ഹാള്‍ ജങ്ഷന്‍ പരിസരത്തെ ഗ്രൗണ്ടിലാണിത്. കലാനിലയം സ്ഥാപകനായ കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ കലാനിലയം അനന്തപത്മനാഭന്റെയും നടന്‍ ജഗതിശ്രീകുമാറിന്റെയും നിയന്ത്രണത്തിലാണിപ്പോള്‍ ട്രൂപ്പ്. ജഗതി എന്‍.കെ.ആചാരിയാണ് നാടകരചന. കലാനിലയം കൃഷ്ണന്‍നായരാണ് സംവിധാനം. ഗാനരചന പാപ്പനംകോട് ലക്ഷ്മണന്‍. സംഗീതം വി.ദക്ഷിണാമൂര്‍ത്തി. 100ല്‍പ്പരം കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ജംബോജറ്റ് വിമാനം സ്റ്റേജില്‍ വന്നിറങ്ങുന്നതും കാറ് ചീറിപ്പാഞ്ഞു വരുന്നതും സുന്ദരിയായ യുവതി നിമിഷാര്‍ദ്ധത്തില്‍ രക്തരക്ഷസ്സായി മാറുന്നതും പേമാരി പെയ്യുന്നതും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നു. 5000 ചതുരശ്ര അടിയാണ് സ്റ്റേജിന്റെ വിസ്തീര്‍ണം.
കലാനിലയം സ്റ്റേജ് ക്രാഫ്റ്റ്‌സ് എന്ന പേരില്‍ പുതിയൊരു നാടകവേദി ആരംഭിക്കുന്നതായും 'ഹിഡുംബി' പ്രഥമ നാടകമായി അവതരിപ്പിക്കുമെന്നും കലാനിലയം അനന്തപത്മനാഭന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.