Latest News :

Wednesday 28 November 2012

ഈ ക്രിസ്മസ് സെന്‍ട്രല്‍ ജയിലിനൊപ്പം

Posted by BONY MATHEW at 1:16 am
മധുരമുള്ള സമ്മാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ക്രിസ്മസിന് കേക്കുകളുമൊരുങ്ങുന്നു. തടവുകാരുടെ നേതൃത്വത്തിലുള്ള ചപ്പാത്തി വില്‍പന സൂപ്പര്‍ ഹിറ്റായതോടെയാണ് കേക്കുകളിലും ഒരു കൈ നോക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരം മുതല്‍ കേക്കുകള്‍ പുറത്തിറക്കാനാണ് ശ്രമം. ഐസിങ് ഉപയോഗിച്ചുള്ള നിലവാരമേറിയ കേക്കുകളാണ് വിപണിയിലെത്തിക്കുക.
കേക്ക് നിര്‍മിക്കുന്നതിനുള്ള വലിയ ഓവനും ഉപകരണങ്ങളും വാങ്ങിക്കുന്നതിനും കേക്ക് നിര്‍മിക്കുന്നതിനുള്ള അനുമതിക്കുമായി ജയില്‍ ഡി.ജി.പിക്ക് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ കത്തെഴുതിയിട്ടുണ്ട്.

                                             തടവുകാര്‍ക്ക് കേക്ക് നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി വിദഗ്ധരായ കേക്ക് നിര്‍മാതാക്കളുടെ സേവനം ലഭ്യമാക്കുമെന്ന് ജയിലര്‍ അശോകന്‍ പറഞ്ഞു. തടവുകാരുടെ മലബാര്‍ ഫ്രീഡം ചപ്പാത്തിയുടെ രുചി കേക്കിനുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. ഹോട്ടലുകളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവരാണ് ജയില്‍ ചപ്പാത്തിയുടെ ആവശ്യക്കാരായി മാറിയവരില്‍ ഏറെയും. വൈകീട്ട് കാല്‍ടെക്സ് ജങ്ഷന്‍, പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ ചപ്പാത്തിയുമായി ജയില്‍ വാഹനമെത്തുന്നതും കാത്ത് നില്‍ക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇന്നലെ മാത്രം 30,000 ചപ്പാത്തികളാണ് വിറ്റുപോയത്. ഗുണമേന്മയില്‍ വിട്ടു വീഴ്ചയില്ലാതെയാണ് ജയിലില്‍ ചപ്പാത്തികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ ചപ്പാത്തിയുടെ ഗുണമേന്മയെ പറ്റി ആരും കുറ്റംപറഞ്ഞിട്ടില്ല. ചപ്പാത്തി നിര്‍മാണം തുടങ്ങിയതോടെ തടവുകാരിലും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജയിലിലെ ജോലിക്ക് മാന്യമായ വേതനം ലഭിക്കുന്നതിലും കാര്യമായ ഒരു ജോലി ഉള്ളതിന്‍െറയും സന്തോഷത്തിലാണവര്‍.40 പേര്‍ പകല്‍, രാത്രി ഷിഫ്റ്റുകളിലായാണ് ജയിലില്‍ ചപ്പാത്തി ഉണ്ടാക്കുന്നത്. ഒരാള്‍ക്ക് 117 രൂപയാണ് പ്രതിദിനം വരുമാനം. കേക്കുകള്‍ക്ക് പുറമേ, ഇഡ്ഡലിയും ബ്രഡ്ഡും ഉണ്ടാക്കുന്നതിനും പദ്ധതിയുണ്ട്. കൂടുതല്‍ തടവുകാര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യവുമായണ് ഇതിന് ശ്രമിക്കുന്നത്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.